ദാമ്പത്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് സ്ത്രീകളെ ഒറ്റയ്ക്ക് മുറിയിലിരുത്തി ചികിത്സ; കുടുംബ പ്രശ്‌ന പരിഹാരത്തിനെത്തിയ വീട്ടമ്മയ്ക്ക് സെയ്ത് ഹസ്സന്‍ തങ്ങളുടെ രോഗം പിടികിട്ടിയതോടെ പുറത്തേയ്ക്ക് ഇറങ്ങിയോടി:- പണി പാളിയപ്പോൾ ആശാന് കിട്ടിയത് മുട്ടൻ പണി

കുടുംബ പ്രശ്‌ന പരിഹാരത്തിനെത്തിയ വീട്ടമ്മയെ ആത്മീയ ചികിത്സയുടെ മറവില്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച ഇസ്ലാംമത പണ്ഡിതന്‍ അറസ്റ്റില്‍. ചികിത്സയുടെ മറവിൽ തനിക്ക് നേരെ പീഡനശ്രമം നടത്തിയെന്ന വീട്ടമ്മയുടെ പരാതിയിൽ കറുകപ്പൂത്തൂർ സ്വദേശി സെയ്ത് ഹസ്സനെ (34)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ചാലിശ്ശേരി സ്വദേശിയായ യുവതി കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി സെയ്ത് ഹസ്സന്റെയടുത്ത് മൂന്നാം തവണയുമെത്തുന്നത്. സ്ത്രീകളെ ഒറ്റയ്ക്ക് മുറിയിലിരുത്തി ചികിത്സിക്കുന്ന സെയ്ത് ഹസ്സൻ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വാതിൽ തുറന്നു പുറത്തേക്കോടിയ യുവതി കൂടെ ഉണ്ടായിരുന്നവരെ ഒന്നും അറിയിക്കാതെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. പിന്നീട് സംഭവം അറിഞ്ഞ പൊലീസ് യുവതിയോടു വിവരം ചോദിച്ച് അറിഞ്ഞു കേസെടുക്കുകയായിരുന്നു. ദാമ്പത്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇയാൾ മന്ത്രവാദം നടത്തുകയും മരുന്നു നൽകുകയും ചെയ്തിരുന്നു.
മതിയായ യോഗ്യതകൾ ഇല്ലാതെയായിരുന്നു ഇയാളുടെ ചികിത്സകൾ. കടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഒറ്റയ്ക്ക് ഒരു മുറിയിൽ വച്ചു ചികിത്സിക്കും. ഇത്തരത്തിൽ ചികിത്സിക്കുന്നതിനിടെയായിരുന്നു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മെമ്പര്‍ എന്നെഴുതിയ ബോര്‍ഡുള്ള വാഹനത്തിലായിരുന്നു പ്രതിയുടെ യാത്ര മുഴുവൻ. ഈ വാഹനവും പോലീസ് പിടിച്ചെടുത്ത് ബോര്‍ഡ് അഴിപ്പിച്ചു. ഇയാൾക്കെതിരെ 10 വര്‍ഷം മുമ്പ് ചങ്ങരംകുളം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
ആത്മീയ ചികിത്സയുടെ പേരില്‍ വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമ ശ്രമം, മതിയായ യോഗ്യതകളില്ലാതെ ചികിത്സ നടത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ചാലിശേരി പോലീസ് കേസെടുത്തിരിക്കുന്നത്. കറുകപുത്തൂര്‍ പള്ളിപ്പടിയിലുള്ള ഇയാളുടെ വീടിനോടു ചേര്‍ന്ന ചികിത്സാ മുറിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് കണ്ടെടുത്തു. ഇയാളെക്കുറിച്ച് മുമ്പും ആരോപണങ്ങൾ ഉണ്ടായിരുന്നെങ്കിലും ആരും പരാതിപ്പെട്ടിരുന്നില്ല.
കുറച്ച് നാളുകൾക്ക് മുമ്പ് മലപ്പുറത്തും ഇത്തരത്തിൽ മന്ത്രവാദി ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിലായിരുന്നു. മലപ്പുറം പുത്തൂര്‍ സ്വദേശി ശിഹാബുദ്ദീനെയായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. മന്ത്രവാദിയെന്ന് പരിചയപ്പെടുത്തി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷമാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. തുടര്‍ന്ന് പീഡന വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതികളിൽനിന്ന് പണവും സ്വര്‍ണവുമെല്ലാം കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി.
സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി പരാതി നല്‍കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ താമസക്കാരായ സ്ത്രീയുമായി അടുപ്പം പുലർത്തിയശേഷം മകളുടെ അസുഖം മന്ത്രവാദ ചികിത്സയിലൂടെ മാറ്റിത്തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ചികിത്സയുടെ പേരിൽ മുറിയിൽ കയറി ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















