സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും വിധി പറയാന്‍ മാറ്റി.. രണ്ടാം തവണയാണ് കേസ് വിധി പറയാന്‍ മാറ്റുന്നത്

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും വിധി പറയാന്‍ മാറ്റി. ഇത് രണ്ടാം തവണയാണ് കേസ് വിധി പറയാന്‍ മാറ്റുന്നത്. ശശി തരൂര്‍ എംപിക്ക് മേല്‍ കുറ്റം ചുമത്തണമോയെന്നതില്‍ ഡല്‍ഹി റോസ് അവന്യു കോടതിയായിരുന്നു വിധി പറയേണ്ടിയിരുന്നത്.
ആത്മഹത്യ പ്രേരണയ്ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം.
സുനന്ദയുടെ മരണം അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്വ കോടതിയെ അറിയിച്ചിരുന്നു.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























