ഒറ്റ ദിവസം 86 ലക്ഷം പേര്‍ക്ക് കുത്തിവെപ്പ് നടത്തിയ റെക്കോർഡ്!! ജൂണ്‍ 21 നുശേഷം വാക്‌സിനേഷന്‍ കണക്ക് താഴോട്ട്... ഇന്ത്യയിൽ വാക്‌സിനേഷന്‍ കണക്ക് 68 ശതമാനം കുറഞ്ഞ് എത്തിനിൽക്കുന്നത് 27.6 ലക്ഷത്തിൽ

ഇന്ത്യയിൽ സൗജന്യ വാക്‌സിനേഷൻ പദ്ധതി ജൂൺ 21നാണ് ആരംഭിച്ചത്. ഇപ്പോഴിതാ, കോവിഡ് വാക്‌സിനേഷന്‍ കണക്കില്‍ ഗണ്യമായ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഒറ്റ ദിവസം 86 ലക്ഷം പേര്‍ക്ക്.
കുത്തിവെപ്പ് നടത്തി റെക്കോര്‍ഡിട്ട ജൂണ്‍ 21 നുശേഷം വാക്‌സിനേഷന്‍ കണക്ക് താഴോട്ടാണ് പോയിരിക്കുന്നത്. 68 ശതമാനം ഇടിഞ്ഞ് ബുധനാഴ്ച 27.6 ലക്ഷത്തിലെത്തി.
ജൂണ്‍ 27ന് കുത്തിവെപ്പ് കണക്ക് 15 ദിവസത്തിനിടയില്‍ ഏറ്റവും താഴെ 17.21 ലക്ഷത്തിലെത്തിയിരുന്നു. ജൂണ്‍ 21 മായി താരതമ്യം ചെയ്യുമ്പോള്‍ 80 ശതമാനം ഇടിഞ്ഞിവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നത്. പ്രമുഖ മാധ്യമമാണ് കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദേശീയാടിസ്ഥാനത്തില്‍ സൗജന്യ വാക്‌സിനേഷന്‍ നയം നടപ്പിലാക്കി തുടങ്ങിയത് ജൂണ്‍ 21 മുതലാണ്. 18 വയസ്സിനുമുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുകയാണ് നയം. കേന്ദ്രസര്‍ക്കാരാണ് 75 ശതമാനം വാക്‌സിന്‍ ശേഖരിച്ച് സൗജന്യ വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്.
അതേസമയം, രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം ഇന്നലെ 33.57 കോടി പിന്നിട്ടു. ഇന്നലെ രാവിലെ 7 വരെയുള്ള താല്‍ക്കാലിക കണക്ക് അനുസരിച്ച് 44,75,791 സെഷനുകളിലൂടെ ആകെ 33,57,16,019 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27,60,345 ഡോസ് വാക്‌സിന്‍ നല്‍കി.
ഏവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.
https://www.facebook.com/Malayalivartha
























