Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖലയെ തകർത്ത് പൊലീസ്...സമീപകാലത്തെ ഏറ്റവും ഗുരുതരമായ ചാരവൃത്തി കേസുകളിൽ ഒന്നാണ് ഇത്.. പ്രതികളുടെ എണ്ണം 22 ആയി ഉയർന്നു..


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അധികാരകേന്ദ്രങ്ങള്‍.. ക്വട്ടേഷന്‍ സംഘങ്ങളും മാഫിയാ സംഘവും ഒന്നിച്ച് ജയില്‍ ഭരിക്കുന്നു; കൊടി സുനി- റഷീദ് അച്ചുതണ്ടില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഭരണം; കണ്ണ് അടച്ച് ജയില്‍ ഉദ്യോഗസ്ഥര്‍; ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിന് എന്ത് സംഭവിച്ചു

02 JULY 2021 12:18 PM IST
മലയാളി വാര്‍ത്ത

കോടി സുനിയാണ് വിയ്യൂര്‍ ജയിലിലെ സൂപ്രണ്ട് എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞത് വെറും ഒരു രാഷ്ട്രീയ ആരോപണം മാത്രമല്ല. അതില്‍ യാഥാത്ഥ്യമുണ്ടെന്ന തന്നെ പുറത്ത് വരുന്ന വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. വിയൂര്‍ ജയില്‍ നിയന്ത്രിക്കുന്ന അധികാര അച്ചുതണ്ടുകളാണ് കൊടി സുനിയും റഷീദും.

ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന കൊടി സുനി ഹവാല കൊള്ളസംഘത്തലവന്‍ കോടാലി ശ്രീധരന്റെ കൂട്ടാളിയും കൊലക്കേസിലെ മുഖ്യപ്രതിയുമായ റഷീദിനൊപ്പം ജയിലിനുള്ളില്‍ മാഫിയാ സഖ്യത്തിലാണെന്നാണ് പുറത്ത് വരുത്ത വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

സ്വര്‍ണക്കടത്തും ക്വട്ടേഷനും സംബന്ധിച്ച ആരോപണങ്ങളില്‍ കൊടി സുനിയുടെ പേര് ചര്‍ച്ചയാകുന്നനിടെയാണ് ഈ വിവരങ്ങളും പുറച്ച് വരുന്നത് എന്നത് ശ്രദ്ധേയമാണ്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനു കയ്യോടെ പിടിക്കപ്പെട്ടതോടെ കഴിഞ്ഞ വര്‍ഷം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയ സുനിയെ ഒന്നരമാസം മുന്‍പാണ് വിയ്യൂര്‍ ജയിലിലെത്തിച്ചത്.

ടിപി കേസിലെ മറ്റൊരു കുറ്റവാളി മുഹമ്മദ് ഷാഫി ആയിരുന്നു അതുവരെ വിയ്യൂരിലെ 'പ്രമുഖന്‍'. പലവട്ടം ജയിലില്‍ ഫോണ്‍ ഉപയോഗത്തിനു പിടിയിലായിട്ടും ജയിലില്‍ സൂപ്രണ്ടിന്റെ ഓഫിസിലെ സഹായിയായി ജോലി ചെയ്യുകയായിരുന്നു ഷാഫി. സുനിയുടെ വരവിനു മുന്‍പായി ഷാഫിയെ കണ്ണൂര്‍ ജയിലിലേക്കു മാറ്റിയിരുന്നു.

കൊലപാതകക്കേസിലെ കുറ്റവാളിയും ക്വട്ടേഷന്‍ നേതാവുമായ റഷീദ് ജയിലിനുള്ളിലെ നേതൃസ്ഥാനത്തേക്കുയരുന്നത് ഈ ഘട്ടത്തിലാണ്. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ രണ്ട് ആഴ്ച മുന്‍പ് ഒരു തടവുകാരന്റെ പല്ല് റഷീദ് അടിച്ചുകൊഴിച്ചിരുന്നു. കൊടി സുനി എത്തിയതോടെ റഷീദുമായി ചേര്‍ന്ന് പുതിയ സഖ്യം രൂപപ്പെട്ടു. ടിപി കേസിലെ കുറ്റവാളികളായ കിര്‍മാണി മനോജ്, എം.സി. അനൂപ് എന്നിവരും വിയ്യൂരിലാണെങ്കിലും ഇവര്‍ പരോളില്‍ ഇറങ്ങി.

പലവട്ടം ജയിലിനുള്ളില്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതിനു പിടിയിലായിട്ടും റഷീദ് ഇപ്പോഴും ജയിലിലെ ഓഫീസ് ജോലികളില്‍ വ്യാപൃതനാണ്. കുഴപ്പക്കാരെ ഇത്തരം ജോലികള്‍ക്കു നിയോഗിക്കരുതെന്നു കര്‍ശന നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. സുനി എത്തിയതോടെ ബി ബ്ലോക്കില്‍ തന്റെ സെല്ലിനു മുന്നിലെ പച്ചക്കറിത്തോട്ടത്തിന്റെ ജോലികളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു.

റഷീദിന്റെ ഹവാല ബന്ധങ്ങള്‍ ഉപയോഗിച്ച് ടിപി കേസ് കുറ്റവാളികള്‍ ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഭവങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി സൂചന പുറത്തു വന്നിരുന്നെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ലെ എന്നത് ഇവരുടെ രാഷ്ട്രീയ ബന്ധത്തിന് സ്വാധീനം കൊണ്ടു തന്നെയാണ്.

ടിപി കേസ് കുറ്റവാളികള്‍ ഭരിക്കുന്ന ബ്ലോക്കുകളില്‍ കാര്യമായ പരിശോധന നടത്താന്‍ ജയില്‍ ജീവനക്കാര്‍ക്കും ധൈര്യമില്ല. കഞ്ചാവ്, മദ്യം, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഉപയോഗം നിര്‍ബാധം നടക്കുന്നു. കഞ്ചാവ് ഉപയോഗത്തെക്കുറിച്ചുള്ള തര്‍ക്കത്തിന്റെ പേരില്‍ വിയ്യൂരില്‍ മാത്രം അടുത്തിടെ രണ്ടു ഏറ്റുമുട്ടലുകളുണ്ടായി. മദ്യക്കുപ്പിയുടെ പേരില്‍ ഒരു തവണയും തല്ലുണ്ടായി.

ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാലും പിടികൂടാന്‍ അധികൃതര്‍ മെനക്കെടാറില്ല. പ്രതികളുടെ ഉന്നത സ്വാധീനമാണ് കാരണം. ജയിലിലെ മറ്റു തടവുകാരെ പലതരം ജോലികള്‍ക്കു നിയോഗിക്കാറുണ്ടെങ്കിലും ഇവര്‍ക്കു ബാധകമല്ല. ഓഫിസ് ജോലിയോ മറ്റുള്ള തടവുകാരെ ജോലിക്കിറങ്ങുമ്പോള്‍ അവരെ സൂപ്പര്‍വൈസ് ചെയ്യുന്ന ജോലിയോ മാത്രമേ ഇവര്‍ ചെയ്യാറുള്ളൂവെന്നാണ് ജയിലില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ഞെട്ടിച്ച് യുപിയിൽ  (36 minutes ago)

പ്രതീക്ഷയോടെ ഓഹരി വിപണി.... നേട്ടത്തോടെ വ്യാപാരം, ബിഎസ്ഇ സെൻസെക്‌സ് ആയിരത്തോളം പോയിന്റ് ഉയർന്നു, നിഫ്റ്റി 23,000ലേക്ക്  (3 hours ago)

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി  (4 hours ago)

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം  (4 hours ago)

വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം  (4 hours ago)

കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി  (4 hours ago)

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (5 hours ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (5 hours ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (5 hours ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (5 hours ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (5 hours ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (6 hours ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (6 hours ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (6 hours ago)

Malayali Vartha Recommends