Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജവെമ്പാല കടിക്കുന്നത് വേഗമുള്ള ട്രെയിൻ ഇടിക്കുന്നത് പോലെ: ഇത് അപൂർവ്വങ്ങളിൽ അപൂർവ്വം: മൃഗശാലയിലെ ജീവനക്കാരന്റെ മരണത്തിൽ വേദനയോടെ വാവാ സുരേഷ്

02 JULY 2021 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ രാജവെമ്പാല കടിച്ചുകൊന്നു എന്ന വാർത്താ വളരെയധികം വേദന ഉളവാക്കുന്നതാണ്. ഇത്തരത്തിൽ അതി ദാരുണമായ സംഭവം അരങ്ങേറിയിരിക്കുന്നത് വളരെയധികം വിഷമത്തോടെയാണ് നാം അറിഞ്ഞത്.

എന്നാലിപ്പോൾ അദ്ദേഹത്തെക്കുറിച്ച് വാവസുരേഷ് പറഞ്ഞിരിക്കുന്ന വാക്കുകൾ വളരെയധികം ശ്രദ്ധേയമാവുകയാണ്. മുപ്പത് വർഷത്തിലധികമുള്ള സൗഹൃദമാണ് ഹർഷാദിന്റെ മരണത്തിലൂടെ തനിക്ക് നഷ്‌ടമായതെന്ന് വാവ സുരേഷ് പറഞ്ഞു.

തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ ഹർഷാദ് കഴിഞ്ഞിവസമായിരുന്നു രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങൾ വളരെ അപൂർവ്വമായിട്ടെ സംഭവിക്കാറുള്ളൂ. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മൃഗസ്നേഹികളിലൊരാളായിരുന്നു ഹർഷാദെന്നും വാവ സുരേഷ് വ്യക്തമാക്കി.


ക്യാമറയ്‌ക്ക് മുന്നിൽ നിൽക്കുമ്പോൾ തന്റെ മനസ് അസ്വസ്ഥമാണ് എന്നദ്ദേഹം പറഞ്ഞു. കാരണം, തന്റെ പ്രിയ സുഹൃത്ത് ഹർഷാദ് തിരുവനന്തപുരം മൃഗശലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണപ്പെട്ടത് താങ്ങാനാവുന്നതിലും അപ്പുറമുള്ള വിഷമമാണ്. അപൂർവത്തിൽ അപൂർവമായ സംഭവമാണിത്. രാജവെമ്പാലയുടെ കടിയേറ്റാൽ സ്പീഡിൽ വരുന്ന ഒരു ട്രെയിൻ ഇടിക്കുന്ന അവസ്ഥയ‌്ക്ക് തുല്യമാണ് എന്നാണ് വാവസുരേഷ് പറയുന്നത്.

തായ്‌ലൻഡ് പോലുള്ള ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് രാജവെമ്പാലയുടെ വിഷത്തിന് പ്രതിമരുന്നുള്ളത്. മരുന്ന് കൊണ്ടുവന്നാൽ പോലും കടിയേറ്റ ആളിന്റെ ശരീരത്തിലേക്ക് അത് കടത്തി വിടുന്നതിന് പരിമിതികളുണ്ടെന്നും അദ്ദേഹം പറയുന്നു. അത്രയ‌്ക്കും ഹൈ ഡോസ് ആണത്. ഒരുപക്ഷേ അത് താങ്ങാനുള്ള കരുത്ത് മനുഷ്യശരീരത്തിന് ഉണ്ടാകണമെന്നില്ല.

ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മൃഗസ്നേഹികളിലൊരാളായിരുന്നു ഹർഷാദ്. 30 വർഷത്തിൽ കൂടുതലായി തനിക്ക് അദ്ദേഹത്തെ അറിയാം. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കട്ടെ എന്നായിരുന്നു വാവാസുരേഷ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന് ജീവൻ നഷ്ടമായത്. ഭക്ഷണം നൽകിയശേഷം കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റത്. കാട്ടാക്കട കുട്ടപ്പൂ അമ്പൂരി പ്ലാവിള വീട്ടിൽ ഹർഷാദാ(45)ണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം നടന്നത്. 15 വർഷമായി മൃഗശാലയിലെ അനിമൽ കീപ്പറായിരുന്നു ഇദ്ദേഹം .

വലതുകൈയിലാണ് കടിയേറ്റത്. പാമ്പ് വെളിയിലേക്ക് ഇറങ്ങാതിരിക്കാൻ ഹർഷാദ് ഉടൻ പുറത്തിറങ്ങി കൂട് അടച്ചു. അപ്പോഴേക്കും ബോധരഹിതനായി വീഴുകയായിരുന്നു . വീഴുന്നതിനിടെ കൂടിന്റെ വാതിലിൽ ശക്തിയായി അടിച്ചു. ശബ്ദംകേട്ടെത്തിയ ജീവനക്കാർ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകുന്നതിനിടെ ഹർഷാദ് മരിച്ചു.

വർഷങ്ങൾക്കുമുൻപ് മൃഗശാലയിലെ കാണ്ടാമൃഗം ഒരു ജീവനക്കാരനെ ഇടിച്ചു കൊന്നിരുന്നു. അതിനുശേഷമുണ്ടായ ദാരുണ സംഭവമാണിത്. താത്കാലിക ജീവനക്കാരനായി എത്തിയ ഹർഷാദ് 2018-ലാണ് സ്ഥിരം ജീവനക്കാരനായത്.

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലായിരുന്നു . സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. മൃഗശാല ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹർഷാദിന്റെ കുടുംബത്തിന് സാമ്പത്തികസഹായം നൽകുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends