Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡില്‍ മേലനങ്ങാതെ ... റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റിന് അർഹതയുള്ളവരുടെ പട്ടികയിൽ നിന്ന് സമ്പന്നരെയും സർക്കാർ ജീവനക്കാരെയും ഒഴിവാക്കാൻ ആലോചന

02 JULY 2021 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

കേരളത്തിൽ തുടർ ഭരണം എൽഡിഎഫ് - ന് കിട്ടിയതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഭക്ഷ്യ കിറ്റാണ്. ഞാനാണല്ലോ ഇപ്പോൾ താരം എന്നുള്ള രീതിയിലാണ് കിറ്റ് നിൽക്കുന്നത്. കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ വന്നതോടെ കഴിഞ്ഞ വർഷം സെപ്തംബറിലാണ് സൗജന്യ കിറ്റ് വിതരണം ചെയ്തു തുടങ്ങിയത്.

 

കിറ്റിൻ്റെ പിത്യത്വത്തിൻ്റെ കാര്യത്തിലാണ് ഏറ്റവും കൂടുതൽ തർക്കം നടന്നിട്ടുള്ളത്.ഇവിടെ ഇപ്പോൾ ആ തർക്കത്തിൻ്റെ കാര്യത്തിലേക്ക് പോകുന്നില്ല. പിതൃത്വം ആര് ഏറ്റെടുത്താലും കേരളത്തിലെ 85 ലക്ഷം റേഷൻ കാർഡ് ഉടമകൾകിറ്റിൻ്റെ ഗുണഭോക്താക്കൾ ആയി മാറി.

 

 

ഒരു വർഷക്കാലം കേന്ദ്ര സംസ്ഥാന സർക്കാരിൻ്റെ കിറ്റ് വാങ്ങി കഴിച്ച് ആരോഗ്യവാന്മാരായി ഇരിക്കുമ്പോഴാണ് സർക്കാർ പുതിയ തീരുമാനവുമായി വരുന്നത് - റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റിന് അർഹതയുള്ളവരുടെ പട്ടികയിൽ നിന്ന് സമ്പന്നരെയും സർക്കാർ ജീവനക്കാരെയും ഒഴിവാക്കാൻ ആലോചന. അത് നല്ലത് തന്നെ - പക്ഷേ അത് വളരെ മുന്നേ ചെയ്യേണ്ടിയിരുന്നു.അത് മുൻപേ ചെയ്താൽ വോട്ട് നഷ്ടമാകുമല്ലോ എന്നോർത്ത് അനങ്ങിയില്ല.

 

ഇപ്പോൾ ഖജനാവ് കാലി ആയപ്പോൾ ബോധം വന്നു. ഇനിയിപ്പോൾ നിർത്തലാക്കായാലും തെറ്റില്ല. ഒരു വർഷത്തിലധികമായി 5- അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരെ തീറ്റിപ്പോറ്റി അമ്പലക്കാളകളെ പോലെ വളർത്തി കൊണ്ടുവരികയാണല്ലോ. ആഫീസിൽ പോകാതെ ഇരുന്ന് ശമ്പളം പറ്റിസുഖിക്കുന്ന ഉദ്യോഗദുഷ്പ്രഭുക്കന്മാർ.

 

 

ദേഹം അനങ്ങാതെ ദുർമേദസ്സ് കയറിയിരിക്കുന്ന കുറെ ഉദ്യോഗസ്ഥന്മാർ - നാണമില്ലാതെ വന്ന് കിറ്റും വാങ്ങി വെറുതെ ഇരുന്ന ഞണ്ണുന്ന തീറ്റപ്പണ്ടാരങ്ങൾ എന്നു വേണമെങ്കിൽ പറയാം. ശമ്പള പരിഷ്ക്കരണത്തോടെ ഉയർന്ന തുക പ്രതിമാസം ലഭിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും അതിസമ്പന്നർക്കും സൗജന് കിറ്റ് നൽകുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.

 

ലോക്ക് ഡൗൺ കാലത്ത് ജോലി ഇല്ലാതിരിക്കുമ്പോഴും കൃത്യമായി ഉയർന്ന തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും തൊഴിൽ ചെയ്യാനാവാതെ വരുമാനം മുടങ്ങി പ്രതിസന്ധിയിലായ സാധാരണക്കാരും ഒരുപോലെയാണോ? ഗവ. അദ്ധ്യാപകർ സ്കൂളിൽ പോകുന്നുണ്ടോ? വിക്ടേഴ്സ് ചാനലിലെ ക്ലാസ്സ്കൾ വഴി കുട്ടികളെ തൃപ്തിപ്പെടുത്തുമ്പോൾ വലിയ ഒരു വിഭാഗം അദ്ധ്യാപകർ അറുമാദിച്ച് സൗജന്യ കിറ്റും വാങ്ങി ഭക്ഷിച്ച് കുമ്പയും തിരുമ്മി ഉമ്മറത്ത് ഇരിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

 

 

ഓ സിന് കിട്ടിയാൽ ആ സിഡും വാങ്ങി കുടിക്കും എന്ന് ഒരു ചൊല്ല് ഉണ്ടല്ലോ. അതാണല്ലോ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥന്മാർ ചെയ്തു കൊണ്ടിരിക്കുന്നത്. കൊടുക്കേണ്ടത് എല്ലാം കൊടുത്ത് വോട്ടും വാങ്ങി കീശയിലിട്ട് ഇപ്പോൾ - സാമ്പത്തിക ശേഷിയുള്ളവർ സ്വയം പിൻമാറണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അഭ്യർത്ഥിച്ചിരിക്കുന്നു - ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിറ്റ് വിതരണം ഇടതുപക്ഷത്തിൻ്റെ വിജയത്തിന് വഴിയൊരുക്കി എന്ന വിലയിരുത്തലിൽ ആണല്ലോ സർക്കാർ ഉദ്യോഗസ്ഥരായ അമ്പലക്കാളകളെ വരെ കിറ്റ് കൊടുത്ത് പെരുകി വെയ്പ്പിച്ചിരിക്കുന്നത്

 

ഭക്ഷ്യക്കിറ്റ് സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയായ സാഹചര്യത്തിലാണ് ഇനിയും ഈ അമ്പലക്കാളകളെ തീറ്റിപ്പോറ്റ ണ്ട എന്ന തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്.4050 കോടി രൂപയാണ് ഇത് വരെ ഇതിനായി ചെലവഴിച്ചത്.പ്രതിമാസം ശരാശരി 405 കോടി രൂപ വേണ്ടി വരുന്നു.സർക്കാർ കണക്ക് സിവിൽ സപ്ലൈസ് വകുപ്പ് കഴിഞ്ഞ സർക്കാരിൻ്റെ കാലത്തു തന്നെ ശേഖരിച്ചിരുന്നു.'

 

എന്നിട്ടും സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്ന കുടുംബത്തിന് കിറ്റ് കൊടുത്ത് പ്രീതിപ്പെടുത്തി കൊണ്ടിരുന്നു. ഏത് സർക്കാർ അധികാരത്തിൽ വരുമ്പോഴും ചെയ്യുന്നത് കേരളത്തിലെ 5 ലക്ഷം സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പള്ളവീർപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇനിയും സൗജന്യ കിറ്റ് തുടരണം. അത് അർഹമായ കൈകളിൽ മാത്രമേ ചെല്ലാൻ പാടുള്ളൂ. ഇനിയുള്ള നാളുകളിലാണ് ഭക്ഷ്യ കിറ്റിൻ്റെ ആവശ്യം കൂടുതലായി വരുന്നത്.

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends