ഔദ്യോഗിക കാറില്‍ പോകുമ്പോൾ പല പോലീസുകാരും മുഖം തിരിക്കുന്നു, സല്യൂട്ട് നൽകുന്നില്ല; പരാതിയുമായി തൃശൂര്‍ മേയര്‍

ഔദ്യോഗിക കാറില്‍ പോകുമ്പോൾ പോലീസ് സല്യൂട്ട് നൽകുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം കെ വർഗീസ്. ഇത് സംബന്ധിച്ച് മേയർ ഡി ജി പിക്ക് പരാതി നല്‍കി. തന്നെ പൊലീസുകാര്‍ ഗൗനിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണറോടും സ്ഥലം എം എല്‍ എയോടും പരാതിപ്പെട്ടിരുന്നതായി എം കെ വര്‍ഗീസ് പറയുന്നു. എം കെ വര്‍ഗീസിനെ ബഹുമാനിച്ചില്ലെങ്കിലും മേയര്‍ എന്ന പദവിയെ ബഹുമാനിക്കണം.
തന്നെ കാണുമ്പോൾ പല പൊലീസുകാരും തിരിഞ്ഞ് നില്‍ക്കുകയാണ്. കേരളത്തിലെ ഒരു മേയര്‍ക്കും ഈ ഗതി വരാതിരിക്കാനാണ് താന്‍ പരാതി നല്‍കിയതെന്ന് എം കെ വര്‍ഗീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഡി ജി പി ഉത്തരവിറക്കണമെന്നാണ് മേയറുടെ ആവശ്യം. മേയറുടെ പരാതി തൃശൂര്‍ റേഞ്ച് ഡി ഐ ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha
























