മീന്‍പിടുത്തത്തിന് പോയ തോണി തിരമാലയില്‍ പെട്ട് മൂന്ന് പേരെ കാണാതായി.... നാലു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

മീന്‍പിടുത്തത്തിന് പോയ തോണി തിരമാലയില്‍ പെട്ട് മൂന്ന് പേരെ കാണാതായി. നാല് പേര്‍ പരിക്കുകളോടെ രക്ഷപെട്ടു. കാസര്‍കോട് അഴിമുഖത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
കസബ കടപ്പുറത്ത് നിന്നു പോയ ശശിയുടെ മകന്‍ സന്ദീപ് (33), അമ്പാടിയുടെ മകന്‍ രതീശന്‍ (30), ഷണ്‍മുഖന്റ മകന്‍ കാര്‍ത്തിക് (29) എന്നിവരെയാണ് കടലില്‍ കാണാതായത്. സോമന്റെ മകന്‍ രവി (40), ലക്ഷ്മണന്റെ മകന്‍ ഷിബിന്‍ (30), ഭാസ്‌ക്കരന്റെ മകന്‍ മണികുട്ടന്‍ (35), വസന്തന്റെ മകന്‍ ശശി (30) എന്നിവര്‍ പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടു. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശക്തമായ തിരമാലയില്‍ ഫൈബര്‍ തോണി തകരുകയായിരുന്നു. ഭാഗികമായി തകര്‍ന്ന നിലയില്‍ തോണി കരയ്ക്കടിഞ്ഞിട്ടുണ്ട്. കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി കോസ്റ്റല്‍ പൊലീസിന്റെ ബൊടും മീന്‍പിടുത്ത തൊഴിലാളികളുടെ വള്ളങ്ങളും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
സംഭവമറിഞ്ഞ് കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ നേതാക്കളായ ജി നാരായണന്‍, ആര്‍ ഗംഗാധരന്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, കൗണ്‍സിലര്‍മാരായ പി രമേശന്‍, ഉമ, പ്രവാസി കോണ്‍ഗ്രസ് നേതാവ് ബാബു തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി.
"
https://www.facebook.com/Malayalivartha






















