സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവും ആരോപണങ്ങളും ഒഴിയുന്നില്ല; ജീവനക്കാര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും വാക്സിന്‍ നല്‍കുന്നുവെന്ന് ആരോപണം

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവും ആരോപണങ്ങളും കടുക്കുകയാണ്. ആശുപത്രി ജീവിനക്കാര്‍ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനപ്രതി നിധികളടക്കം കഴിഞ്ഞദിവസം ആരോപണവുമായെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ആരോപണങ്ങൾ ശക്തമായത്.
ജീവനക്കാര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും വാക്സിന്‍ നല്‍കുന്നുവെന്നായിരുന്നു ഉയർന്നുവന്ന ആരോപണം. എന്നാല്‍ ശനിയാഴ്ച നടന്ന സ്പോട്ട് രജിസ്ട്രേഷനിലൂടെ നടന്ന വാക്സിനേഷനില്‍ ഏറെയും ജനപ്രതിനിധികളുടെ ബന്ധുക്കള്‍ക്കെന്നും ഇതോടൊപ്പം തന്നെ ആക്ഷേപമുയര്‍ന്നു.
അതോടൊപ്പം തന്നെ 18-44 പ്രായപരിധിയിലുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ 50 പേര്‍ ഇന്നലെ എത്തിയില്ല. ദൂരെദേശങ്ങളിലുള്ളവരാണ് എത്താതിരുന്നത്. ഇതോടെ ആശുപത്രി ജീവനക്കാര്‍ ജനപ്രതിനിധികളെ അറിയിക്കുകയായിരുന്നുവെത്ര. നിമിഷങ്ങള്‍ക്കകം സ്‌പോട്ട് അഡ്മിഷന്‍ പൂര്‍ത്തിയായി എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















