Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

അമ്മയെ കൊലപ്പെടുത്തി മൃതദേഹം കുളിപ്പിച്ചു, മറവ് ചെയ്യാൻ സ്വന്തമായി കുഴിവെട്ടി; കൊലപാതകം നാട്ടുകാർ അറിയുന്നത് ശവപ്പെട്ടിയുമായി എത്തിയതോടെ; പൂവാർ ഊറ്റുകുഴിയിൽ റിട്ടയേഡ് അദ്ധ്യാപികയെ കൊലപ്പെടുത്തിയത് മുൻ സൈനികനായ മകൻ

04 JULY 2021 11:07 AM IST
മലയാളി വാര്‍ത്ത

പൂവാർ പാമ്പുകാല ഊറ്റുകുഴിയില്‍ റിട്ടയേഡ് അദ്ധ്യാപികയുടെ കൊലപാതകത്തിന് പിന്നിൽ മുൻ വിമുക്ത ഭടനും മകനുമായ വിപിന്‍ദാസ്‌. പരേതനായ പാലയ്യന്റെ ഭാര്യ ഓമന(70)യെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ വിപിൻ ദാസിനെ(39) പോലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതനായ വിപിൻദാസും ഓമനയും മാത്രമാണു പൂവാർ ഊറ്റുകുഴി വീട്ടിൽ താമസം. വ്യാഴാഴ്ച ഉച്ചയോടെ വിപിന്‍ദാസ് ശവപ്പെട്ടിയുമായി വരുന്നത് കണ്ടപ്പോഴാണ് മരണ വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച അയല്‍ക്കാരെ ഇയാള്‍ തടഞ്ഞു.

മദ്യലഹരിയിലായിരുന്ന വിപിന്‍ ദാസ് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാന്‍ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു. വിപിന്‍ ദാസിന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പൊലീസിനെയും ഇയാൾ തടഞ്ഞു. കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ സംസ്കരിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് കടുപ്പിച്ചതോടെ വഴങ്ങുകയായിരുന്നു.

കഴുത്തിൽ ഞെരിച്ച പാടുകളും വയറ്റിൽ മർദ്ദിച്ച പാടുകളും കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹതയുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്നു തന്നെ വിപിൻദാസിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് ആണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിൽ എത്തിച്ചത്. ചോദ്യം ചെയ്യലിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നത് താനാണെന്ന് വിപിൻ ദാസ് സമ്മതിച്ചതായി പൂവാർ പൊലീസ് അറിയിച്ചു.


വിപിന്‍ ദാസും സുഹൃത്തുക്കളും വീട്ടില്‍വച്ച്‌ മദ്യപിക്കാറുണ്ടായിരുന്നെന്നും, ഇയാള്‍ ഓമനയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വിശദീകരിച്ചു. വിപിൻദാസിന്റെ സുഹൃത്തുക്കളുടെ ഒരു സംഘം ഊറ്റുകുഴിയിലെ വസതിയിൽ എത്താറുണ്ടെന്നും മദ്യപിക്കാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ട് പോകാൻ സാധ്യത. ഓമനയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരനായ ചന്ദ്രദാസ് മറ്റൊരു മകനാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (7 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (44 minutes ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (52 minutes ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (1 hour ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (1 hour ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (2 hours ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (2 hours ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (2 hours ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (2 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (3 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (3 hours ago)

രാജാവിനെ വിറപ്പിച്ചവനെ തീർത്തേക്കാൻ ഉത്തരവ്...! റിപ്പോര്‍ട്ടര്‍ ജയശങ്കറിന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്  (3 hours ago)

Malayali Vartha Recommends