Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എന്ത് പ്രഹസനാ മാത്യു, നമ്മള്‍ രണ്ടുപേരിലാരാണ് തോല്‍ക്കുന്നത് എന്നതല്ല കാര്യം, ഇരയായ ആ പെങ്ങളിങ്ങനെ തോറ്റു നില്‍ക്കുന്നുവെന്നതാണ് പ്രശ്നം. അവള്‍ ജയിക്കട്ടെ. താങ്കള്‍ ഒളിപ്പിച്ച പ്രതിയെ ഹാജരാക്കൂ...' പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ സംരക്ഷിക്കുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് മറുപടിയുമായി എ എ റഹീം

04 JULY 2021 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറിയായ പ്രതിയെ ഒളിവിലിരുത്തി, താങ്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് പോക്സോ കോടതിയില്‍ ഹര്‍ജി നല്‍കുകയുണ്ടായി. താങ്കള്‍ ഒപ്പിട്ട മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതിനകം പുറത്തായിട്ടുമുണ്ട്. സാമൂഹ്യ സമ്മര്‍ദ്ദം കൂടി, നാട്ടുകാര്‍ക്ക് മുന്നില്‍ താങ്കള്‍ ഒറ്റപ്പെട്ടു. പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ സംരക്ഷിക്കുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് മറുപടിയുമായി എ എ റഹീമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്:

എന്ത് പ്രഹസനാ മാത്യു,

ആദ്യം താങ്കള്‍ പ്രതിയെ ഹാജരാക്കൂ. പോക്സോ കേസാണ്. ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഢിപ്പിച്ചു ഗര്‍ഭിണിയാക്കുകയും തുടര്‍ന്ന് പിറക്കാത്ത കുഞ്ഞിനെ കൊല്ലുകയും ചെയ്ത കേസാണ്. അതിലുള്‍പ്പെട്ട കുറ്റവാളികള്‍ക്ക് വേണ്ടിയാണ് താങ്കളുടെ പരിശ്രമങ്ങള്‍.ഈ കാര്യത്തില്‍ എന്നെ തര്‍ക്കിച്ച്‌ തോല്‍പ്പിച്ചിട്ടെന്ത്?. നിങ്ങള്‍ മാപ്പു പറയേണ്ടത് അമ്മമാരും പെങ്ങന്മാരുമുള്‍പ്പെട്ട നിങ്ങളുടെ വോട്ടര്‍മാരോടാണ്. കേരളത്തിലെ മുഴുവനാളുകളോടുമാണ്.

ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ താങ്കള്‍ ഇന്നുവരെ പോക്സോ കേസുകളില്‍ വാക്കാലെത്തെടുക്കാറില്ലെന്നു പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ താങ്കള്‍ വേറൊരു കാര്യം പറയുന്നുണ്ട്: 'ആദര്‍ശം പറഞ്ഞ് പ്രതിച്ഛയ ഭയം കൊണ്ട് പിന്‍വലിയാന്‍ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല.' കോണ്‍ഗ്രസുകാരനായ പോക്സോ പ്രതിയെ രക്ഷിക്കാന്‍ വേണ്ടി കേസില്‍ ഇടപെടാന്‍ തന്നെയാണ് പോകുന്നത് എന്നല്ലേ ഈ വാക്കുകള്‍ വ്യക്തമാക്കിയത്?

'ഞാന്‍ വാദിക്കാന്‍ പോയിട്ടില്ല സത്യമായും പോയിട്ടില്ല അമ്മയാണേപോയിട്ടില്ല' എന്നൊക്കെ ഇപ്പോള്‍ ആണയിടുന്നത് പിന്നെയെന്തിനാണ്?. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറിയായ പ്രതിയെ ഒളിവിലിരുത്തി, താങ്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് പോക്സോ കോടതിയില്‍ ഹര്‍ജി നല്‍കി. താങ്കള്‍ ഒപ്പിട്ട മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതിനകം പുറത്തായിട്ടുമുണ്ട്. സാമൂഹ്യ സമ്മര്‍ദ്ദം കൂടി, നാട്ടുകാര്‍ക്ക് മുന്നില്‍ താങ്കള്‍ ഒറ്റപ്പെട്ടു. ഒരുപക്ഷെ, താങ്കളുടെ വീട്ടുകാര്‍പോലും "ഇത് നെറികേടാണ് മത്തായീ..." എന്ന് താങ്കളോട് പറഞ്ഞുകാണും.

തുടര്‍ന്ന്, അങ്ങ് കോടതിയില്‍ നേരിട്ട് ഹാജരാകാതെ മറ്റൊരു അഭിഭാഷകനെ ഏര്‍പ്പാടാക്കി. ആരാണ് നിങ്ങള്‍ ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍? ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനും സര്‍വോപരി കെ.പി.സി.സി. നിര്‍വാഹക സമിതി അംഗവുമായിരുന്ന ശ്രീ ടി. ആസിഫലിയെയാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ പോക്സോ കേസ് പ്രതിക്ക് വേണ്ടി ഹാജരായത്.

ഷാന്‍ മുഹമ്മദിനെതിരെയൂള്ളത്, വളരെ ലളിതവും,രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതുമായ കേസെന്ന് താങ്കള്‍ ആരോപിച്ചിരുന്നു.പ്രമുഖനായ വക്കീല്‍ വാദിച്ചു. എന്നിട്ടും കോടതി ജാമ്യാപേക്ഷ തള്ളി. കള്ളക്കേസായിരുന്നെങ്കില്‍,അങ്ങയുടെ പ്രിയ സ്നേഹിതനായ ഈ പോക്സോ കേസ് പ്രതിക്ക് ജാമ്യം ലഭിക്കേണ്ടതല്ലേ?

മാത്യു വക്കീലേ, പതിനാറു വയസ്സുമാത്രമുള്ള ഒരു പെങ്ങളെ പിച്ചിച്ചീന്തിയ പ്രതികള്‍ക്കായി ഇങ്ങനെ പ്രഹസനവുമായി ഇറങ്ങരുത്. ക്ഷമിക്കണം, താങ്കള്‍ ഇത്ര സ്ത്രീവിരുദ്ധനെന്ന് ഞാന്‍ കരുതിയിരുന്നില്ല. നമ്മള്‍ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കമല്ല ഇവിടെ പ്രശ്നം. കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച, താങ്കള്‍ ഒളിപ്പിച്ച പോക്സോ പ്രതിയെ എപ്പോള്‍ ഹാജരാക്കും എന്നതാണ് പ്രശ്നം. സ്വാഭാവികമായ നീതിനിര്‍വഹണത്തിന് സഹകരിക്കേണ്ട ഒരു ജനപ്രതിനിധിയായ താങ്കള്‍ അതിനു നേര്‍ വിപരീതമായ് പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രശ്നം.

ഈ കാര്യത്തില്‍ ഡിവൈഎഫ്‌ഐ ഇതുവരെ ചെയ്തതും പറഞ്ഞതുമെല്ലാം പരസ്യമായ് തന്നെയാണ്. രഹസ്യമായ് കാര്യങ്ങള്‍ നീക്കാന്‍ നോക്കിയിട്ട് നടക്കാതായപ്പോള്‍ താങ്കള്‍ക്ക് പെട്ടന്ന് 'പരസ്യമായ്' സംവദിക്കണമെന്ന് തോന്നുന്നത് സ്വാഭാവികവുമാണ്.ഒരിക്കല്‍ കൂടി പറയട്ടെ: ഞാനുമായി പരസ്യ സംവാദം നടത്തി അങ്ങ് ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യേണ്ട കാര്യമല്ലിത്. നാടിനറിയേണ്ടത്, താങ്കളെന്തിനിത് ചെയ്യുന്നുവെന്നാണ്. നാടിനറിയേണ്ടത്, താങ്കള്‍ പ്രതിയെ ഹാജരാക്കുന്ന സമയമാണ്. നമ്മള്‍ രണ്ടുപേരിലാരാണ് തോല്‍ക്കുന്നത് എന്നതല്ല കാര്യം, ഇരയായ ആ പെങ്ങളിങ്ങനെ തോറ്റു നില്‍ക്കുന്നുവെന്നതാണ് പ്രശ്നം. അവള്‍ ജയിക്കട്ടെ. താങ്കള്‍ ഒളിപ്പിച്ച പ്രതിയെ ഹാജരാക്കൂ....

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (2 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (2 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (3 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (4 hours ago)

Malayali Vartha Recommends