ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എംപിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വിചിത്ര നിര്‍ദേശവുമായി ലക്ഷദ്വീപ് ഭരണകൂടം

ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എംപിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വിചിത്ര നിര്‍ദേശവുമായി ലക്ഷദ്വീപ് ഭരണകൂടം. സന്ദര്‍ശനാനുമതി നിഷേധിച്ച് നല്‍കിയ മറുപടിയിലാണ് ഈ വിവാദ നിബന്ധനയുള്ളത്.
എംപിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്പോണ്‍സര്‍ ഹാജരാക്കണം. അത് മജിസ്ട്രേറ്റോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, ശ്രേയാംസ് കുമാര്‍, കെ സോമപ്രസാദ്, വി ശിവദാസന്‍, എഎം ആരിഫ്, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ക്കാണ് ദ്വീപ് ഭരണകൂടത്തിന്റെ ഇത്തരമൊരു നിര്‍ദേശം.
ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് കളക്ടര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത്. എംപിമാരുടെ സന്ദര്‍ശനം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകരാന്‍ കാരണമാകുമെന്ന് കളക്ടര്‍ പറയുന്നു. നേരത്തെ സന്ദര്‍ശനാനുമതി തേടി കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ സമര്‍പ്പിച്ച അപേക്ഷയും അധികൃതര്‍ തള്ളിയിരുന്നു.
"
https://www.facebook.com/Malayalivartha






















