സ്വന്തം വീട് അടിച്ച് തകർത്ത് ഭാര്യയെയും മാതാപിതാക്കളെയും പുറത്താക്കിയ യുവാവ് കുളിച്ചുകൊണ്ട് നിന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു

സ്വന്തം വീട് അടിച്ച് തകർത്ത് മാതാപിതാക്കളെയും ഭാര്യയെയും അക്രമിച്ച് പുറത്താക്കിയ യുവാവ് തോട്ടിൽ കുളിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ നന്ദിയോട് കുടവനാട് ആലംപാറ തോട്ടരികത്ത് ആര്യാ ഭവനിൽ അരുൺ എന്ന് വിളിപ്പേരുള്ള റെമോ കണ്ണനെ(21) പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആറു മണിയോടെ പ്രതി തന്റെ വീട് അടിച്ചു തകർക്കുകയും മാതാപിതാക്കളെയും ഭാര്യയെയും അക്രമിച്ച് അവരെ പുറത്താക്കിയിരുന്നു. ഇതിനു ശേഷമാണ് വീട്ടിനടുത്തുള്ള തോട്ടിൽ കുളിച്ചു കൊണ്ടു നിൽക്കുകയായിരുന്ന യുവതിയെ കടന്നു പിടിച്ചു മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.
ബൈക്കിലൂടെ ഈ സമയം പോയ യാത്രക്കാരനെയും ഇയാൾ തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്തു. സംഭവമറിഞ്ഞ് പോലീസ് എത്തിയതോടെ ഇയാൾ സമീപത്തെ വനത്തിൽ ഒളിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നിരവധി കേസിലെ പ്രതിയായ യുവാവിനെതിരെ ഗുണ്ടാ നിയമപ്രകാരമുളള നടപടികൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha






















