ഡിസംബര്‍ മുതലുള്ള കോവിഡ് മരണങ്ങളുടെ പൂര്‍ണ പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

ഡിസംബര്‍ മുതലുള്ള കോവിഡ് മരണങ്ങളുടെ പൂര്‍ണ പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കിയിട്ടുണ്ട്.
സ്വകാര്യത സൂക്ഷിച്ച് കൊണ്ടാവും കണക്കുകള്‍ പ്രസിദ്ധീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 16ന് ശേഷമുള്ള മുഴുവന്‍ കോവിഡ് മരണങ്ങളും 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവരങ്ങള്‍ ഓണ്‍ലൈന്‍ അപ്‌ഡേഷനാണ് നടത്തുന്നത്. രേഖകളില്ലാത്തത് മൂലം ഒഴിവാക്കിയ കോവിഡ് മരണങ്ങള്‍ കൂടി എണ്ണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ വിവരം അതുപോലെ തന്നെ രേഖപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. കോവിഡ് മരണക്കണക്കുകള്‍ മറച്ചുവെച്ചിട്ടില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു.
"
https://www.facebook.com/Malayalivartha
























