Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'രാജവെമ്പാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് പറയുന്നത് ശരിയല്ല. രാജവെമ്പാലയുടെ വിഷം നാഡിവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്...' ഇന്‍ഫോ ക്ലിനിക്കിലെ ഡോ.ജിനേഷ് പി എസ് എഴുതുന്നു

04 JULY 2021 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

രാജവെമ്പാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല, കാരണം ആന്റിവെനം ആശുപത്രികളില്‍ ഇല്ല' എന്നൊരു സ്ക്രീന്‍ഷോട്ട് വളരെയധികം പ്രചരിക്കുന്നുണ്ട്. രാജവെമ്ബാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് പറയുന്നത് ശരിയല്ല. രാജവെമ്ബാലയുടെ വിഷം നാഡിവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്. ഇന്‍ഫോ ക്ലിനിക്കിലെ ഡോ.ജിനേഷ് പി എസിന്റെ കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.


കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

രാജവെമ്പാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല, കാരണം ആന്റിവെനം ആശുപത്രികളില്‍ ഇല്ല' എന്നൊരു സ്ക്രീന്‍ഷോട്ട് വളരെയധികം പ്രചരിക്കുന്നുണ്ട്. രാജവെമ്ബാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് പറയുന്നത് ശരിയല്ല. രാജവെമ്ബാലയുടെ വിഷം നാഡിവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്.

മസ്തിഷ്കത്തിലെ റെസ്പിറേറ്ററി സെന്ററിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിലൂടെ ശ്വസനപ്രക്രിയ തടസ്സപ്പെടാനും അങ്ങനെ മരണം സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് വെന്റിലേറ്ററി സപ്പോര്‍ട്ട് അടക്കം ആവശ്യമായി വരും. രാജവെമ്ബാലയുടെ കടിയേറ്റാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. ചികിത്സയില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്.

ഇന്ത്യയില്‍ കാണുന്ന പാമ്പുകളില്‍ ഏറ്റവും കൂടുതല്‍ വീര്യമുള്ള വിഷം രാജവെമ്പാലയുടേത് അല്ല. അത് വെള്ളിക്കെട്ടന്‍ (Common Krait) ആണ്. അതായത് ഏറ്റവും കുറഞ്ഞ അളവ് വിഷം കൊണ്ട് മനുഷ്യ മരണം സംഭവിക്കാന്‍ സാധ്യതയുള്ള കരയില്‍ കാണുന്ന പാമ്പ് വെള്ളിക്കെട്ടന്‍ ആണ്. എന്നാല്‍ ഒരു കടിയില്‍ ഏറ്റവും കൂടുതല്‍ അളവ് വിഷം കുത്തിവെക്കാന്‍ കഴിവുള്ള പാമ്പുകളില്‍ ഒന്നാണ് രാജവെമ്പാല (King Cobra). അതുകൊണ്ടുതന്നെ വളരെയധികം അപകടകരവുമാണ്.

എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ തേടുകയാണ് വേണ്ടത്. ഒരു കടിയില്‍ ഏറ്റവും കൂടുതല്‍ വിഷം കുത്തിവെക്കാന്‍ ശേഷിയുണ്ട് എന്ന് കരുതി എല്ലാ കടികളിലും അത്രയധികം വിഷം കുത്തി വയ്ക്കണമെന്ന് നിര്‍ബന്ധവുമില്ല. കുത്തിവയ്ക്കുന്ന വിഷത്തിന്റെ അളവ് പലപ്പോഴും പലതാവാം. ഡ്രൈ ബൈറ്റ് ഉണ്ടാവാനുള്ള സാധ്യത പോലും തള്ളിക്കളയാന്‍ പറ്റില്ല. ഡ്രൈ ബൈറ്റ് എന്നാല്‍ ശരീരത്തില്‍ വിഷം കയറാത്ത കടികള്‍. അതുപോലെ തന്നെ ചില കടികളില്‍ വളരെ കുറഞ്ഞ അളവില്‍ വിഷം ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.

'രാജവെമ്പാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ ASV അഥവാ ആന്‍റി സ്നേക്ക് വെനം ഉണ്ടെങ്കില്‍ പോലും കാര്യമില്ല, ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് മരണം സംഭവിക്കും' എന്ന ഒരു തെറ്റിദ്ധാരണയും പലരും പ്രകടിപ്പിക്കുന്നത് കണ്ടു. അങ്ങനെയല്ല വസ്തുത. രാജവെമ്ബാലയുടെ കടിയേറ്റ നിരവധിപേര്‍ ചികിത്സയിലൂടെ രക്ഷപ്പെട്ടിട്ടുണ്ട്. രാജവെമ്ബാലയുടെ കടിയേറ്റ്, ശരീരത്തില്‍ വിഷം വ്യാപിച്ച ലക്ഷണങ്ങള്‍ ഉണ്ടായ ഒരാള്‍ക്ക് ആറ് മണിക്കൂറിന് ശേഷം ആന്‍റി സ്നേക്ക് വെനം നല്‍കി രക്ഷപ്പെടുത്തിയ ഒരു കേസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപോലെ നിരവധി കേസുകളുണ്ട്.

നിലവില്‍ രാജവെമ്പാലയുടെ വിഷത്തിന് എതിരായ ആന്‍റി സ്നേക്ക് വെനം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നില്ല എന്നാണ് ധാരണ. നമ്മുടെ നാട്ടിലെ സാധാരണ ആശുപത്രികളില്‍ അത് ലഭ്യവുമല്ല. രാജവെമ്ബാലയുടെ വിഷത്തിന് എതിരായ ആന്‍റി സ്നേക്ക് വെനം നിര്‍മ്മിക്കുന്ന ഒരു രാജ്യം തായ്‌ലന്‍ഡ് ആണ്. അവിടെ നിര്‍മ്മിക്കുന്ന ആന്‍റി സ്നേക്ക് വെനം നമ്മുടെ നാട്ടിലെ രാജവെമ്ബാലയുടെ വിഷത്തിനെതിരെ പ്രവര്‍ത്തിക്കുമോ എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്.

ഹ്യൂമന്‍ ആനിമല്‍ കോണ്‍ഫ്ലിക്റ്റ് കുറവുള്ള പാമ്ബുകളില്‍ ഒന്നാണ് രാജവെമ്ബാല. കാരണം വനങ്ങളാണ് ഇവരുടെ ആവാസവ്യവസ്ഥ. അശാസ്ത്രീയമായ രീതിയില്‍ പാമ്ബുകളെ പിടിച്ച്‌ ഷോ കാണിക്കുന്നവരെ രാജവെമ്ബാല കടിച്ചതായി വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് വന്നിട്ടില്ല. മറ്റു പല പാമ്ബുകളുടെ കടികള്‍ ഏറ്റിട്ടുള്ള ഇത്തരം ആള്‍ക്കാര്‍ക്ക് പോലും രാജവെമ്ബാലയുടെ കടിയേറ്റതായി കേരളത്തില്‍ നിന്നും വാര്‍ത്ത വന്നിട്ടില്ല.

ഇതാദ്യമായാണ് കേരളത്തില്‍ രാജവമ്ബാല കടിച്ച്‌ ഒരു മരണം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനു മുമ്ബ് ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമേയുള്ളൂ.

കരയില്‍ കാണുന്ന പാമ്ബുകളില്‍ രാജവെമ്ബാലയേക്കാള്‍ കൂടുതല്‍ മനുഷ്യ മരണങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഒരു പാമ്ബാണ് മുഴമൂക്കന്‍ കുഴി മണ്ഡലി (Hump-nosed Pit Viper). അതിനെതിരെ പോലും ആന്‍റി സ്നേക്ക് വെനം നിലവില്‍ ആശുപത്രികളില്‍ ലഭ്യമല്ല. ഇതിനുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് വായിച്ചറിഞ്ഞത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൂര്‍ഖന്‍ (Spectacled Cobra), വെള്ളിക്കെട്ടന്‍ (Common Krait), ചുരുട്ടമണ്ഡലി (Saw-sclaed Viper), അണലി (Russell's Viper) എന്നീ പാമ്ബുകളുടെ കടിയേറ്റ് ആണ്. ഈ നാല് പാമ്ബുകളുടെ വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്‍റി സ്നേക്ക് വെനം നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഈ നാല് എണ്ണവുമായി താരതമ്യം ചെയ്താല്‍ മുഴമൂക്കന്‍ കുഴിമണ്ഡലി കടിച്ച്‌ ഉണ്ടായിട്ടുള്ള മനുഷ്യ മരണങ്ങള്‍ വളരെ വളരെ കുറവാണ്. ബഹുഭൂരിപക്ഷം അവസരങ്ങളിലും ശാസ്ത്രീയമായ ചികിത്സ കൊണ്ട് ആള്‍ക്കാര്‍ രക്ഷപ്പെടുകയാണ് പതിവ്.

പിന്നെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കടല്‍ പാമ്ബുകളുടെ (Sea Snakes) കടിയേറ്റ് ആണ്. ഇവയ്ക്കെതിരെയും ആന്‍റി സ്നേക്ക് വെനം നമ്മുടെ ആശുപത്രികളില്‍ ലഭ്യമല്ല. എന്നാല്‍ ശാസ്ത്രീയമായ ചികിത്സയിലൂടെ, വെന്റിലേറ്ററി സപ്പോര്‍ട്ട് അടക്കം ലഭിച്ച്‌ ജീവന്‍ രക്ഷപ്പെട്ടവര്‍ നിരവധി.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം മനുഷ്യ മരണങ്ങള്‍ സൃഷ്ടിക്കുന്നത് മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, ചുരുട്ടമണ്ഡലി എന്നീ പാമ്ബുകളുടെ കടികളാണ്. മുഴമൂക്കന്‍ കുഴിമണ്ഡലി കടിച്ചിട്ടുള്ള മനുഷ്യ മരണങ്ങള്‍ അപൂര്‍വമാണ്. രാജവെമ്ബാല കടിച്ചിട്ടുള്ള മനുഷ്യ മരണങ്ങള്‍ അത്യപൂര്‍വ്വവും. രാജവെമ്ബാലയുടെ കടിയേറ്റാല്‍ ചികിത്സയില്ല എന്നൊക്കെ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ അവഗണിക്കുക. കടിയേറ്റാല്‍ എത്രയും പെട്ടെന്ന് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയില്‍ ചികിത്സ തേടുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 minutes ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (1 hour ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (1 hour ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (1 hour ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (1 hour ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (2 hours ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (2 hours ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (2 hours ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (2 hours ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (4 hours ago)

Malayali Vartha Recommends