'ചൈനയിലെ കോത്താഴം മണ്ഡലത്തിലെ എംഎല്‍എയോട് എങ്ങനെ സംസാരിക്കാം'; വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച എംഎല്‍എ മുകേഷിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി എംഎല്‍എയെ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച എംഎല്‍എ മുകേഷിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥി സ്വന്തം എംഎല്‍എയെ വിളിക്കാതെ തന്നെ വിളിച്ചത് മുകേഷിനെ പ്രകോപിപ്പിക്കുകയായിരുന്നു. നമ്ബര്‍ തന്ന കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാര്‍ത്ഥിയോട് പറയുന്നു. പാലക്കാട് എംഎല്‍എ ജീവനോടെ ഇല്ലേയെന്നാണ് മുകേഷ് വിദ്യാര്‍ത്ഥിയോട് ചോദിക്കുന്നത്.
ഇതിനെതിരെ ചൈനയിലെ കോത്താഴം മണ്ഡലത്തിലെ എംഎല്‍എയോട് എങ്ങനെ സംസാരിക്കാം എന്ന പഠന സഹായിയുമായി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്
പഠനസഹായി: ചൈനയിലെ കോത്താഴം മണ്ഡലത്തിലെ എംഎല്‍എയോട് എങ്ങനെ സംസാരിക്കാം.
[1] സ്വന്തം എംഎല്‍എ ജീവനോടെ ഉണ്ടെങ്കില്‍?
കോത്താഴം എംഎല്‍എയെ വിളിക്കരുത്.
[2] കോത്താഴം എംഎല്‍എയെ വിളിക്കാന്‍ പറയുന്ന കൂട്ടുകാരനെ എന്തുചെയ്യണം?
ചെവിക്കുറ്റി നോക്കി അടിക്കണം.
[3] കോത്താഴം എംഎല്‍എ ഇന്ത്യന്‍ എംഎല്‍എ ആണോ?
അല്ല, വേറെ രാജ്യത്തെ (ചൈന) എംഎല്‍എ ആണ്.
[4] കോത്താഴം എംഎല്‍എയെ വിളിക്കാന്‍ എന്താണ് പ്രോട്ടോക്കോള്‍?
സ്വന്തം എംഎല്‍എയോട് പറഞ്ഞതിന് ശേഷം കോത്താഴം എംഎല്‍എയെ വിളിക്കുക.
[5] ആറു പ്രാവശ്യം ഒരാള്‍ കോത്താഴം എംഎല്‍എയെ വിളിച്ചാല്‍?
കൂടെയുള്ള മണ്ടന്മാര്‍ അയാളെ നോക്കി ചിരിക്കും.
[6] സ്വന്തം എംഎല്‍എയെ എന്താക്കിയിട്ട് കോത്താഴം എംഎല്‍എയെ വിളിക്കരുത്?
ഡൂക്കിലിയും ബഫൂണും.
[7] സ്വന്തം എംഎല്‍എ ആരെന്ന് അറിയാത്ത പത്താം ക്‌ളാസുകാരനെ എന്തുചെയ്യണം?
ചൂരല്‍ വെച്ച് അടിക്കണം.
[8] കോത്താഴം എംഎല്‍എയെ എപ്പോള്‍ വിളിക്കണം?
രാത്രി പതിനൊന്ന് മണിക്ക് മുന്‍പ്.
[9] കോത്താഴം എംഎല്‍എയെ വിളിക്കാന്‍ എന്ത് വേണം?
അന്തസ്സ്.
അനുഭവിച്ചോ ട്ടാ…
https://www.facebook.com/Malayalivartha























