ബാലികസദനത്തിലെ മതില്‍ ചാടി ഒളിച്ചോടിയ പെണ്‍കുട്ടികളെ പിക്അപ് വാന്‍ ഡ്രൈവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു

മാന്നാറിലെ ബാലികസദനത്തില്‍നിന്ന് ഒളിച്ചോടിയ നാലു പെണ്‍കുട്ടികളെ പിക്അപ് വാന്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ശനിയാഴ്ച പുലര്‍ച്ച 12ഓടെയാണ് 16, 17 വയസ്സ് വീതമുള്ള നാലു പെണ്‍കുട്ടികള്‍ ബാലികസദനത്തിലെ മതില്‍ ചാടി രക്ഷപ്പെട്ടത്. മാന്നാര്‍ ടൗണില്‍ എത്തിയ കുട്ടികള്‍ ഇതുവഴി വന്ന പിക്അപ് വാനിന് കൈകാണിക്കുകയായിരുന്നു.കുമ്ബഴയില്‍ പോകണം എന്നാണു കുട്ടികള്‍ ഡ്രൈവറോട് പറഞ്ഞത്. തുടര്‍ന്ന് വാന്‍ ഡ്രൈവര്‍ തന്ത്രപൂര്‍വം കുട്ടികളെ വാഹനത്തില്‍ കയറ്റി നേരെ പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തങ്ങള്‍ക്ക് ബാലികസദനത്തില്‍ കഴിയാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഇവിടെ നിന്നും ഒളിച്ചോടിയതെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. സ്‌റ്റേഷനിലെ വനിത പൊലീസുകാര്‍ കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കി. കുട്ടികളെ കാണാതായത് സംബന്ധിച്ച് മാന്നാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അവിടെ നിന്ന് വനിത പൊലീസ് അടക്കം എത്തി കുട്ടികളെ ഏറ്റെടുത്തു. കുട്ടികളെ കൗണ്‍സലിങ്ങിന് വിധേയമാക്കി ഒളിച്ചോടാന്‍ ഉണ്ടായ കാരണം കണ്ടെത്തും.
https://www.facebook.com/Malayalivartha























