Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'തെരഞ്ഞെടുപ്പ്​ കഴിഞ്ഞത്​ മുതല്‍ പലരും തന്നെ നിരന്തരമായി വേട്ടയാടുകയാണ്​, നിരവധി പേരാണ്​ വിളിക്കുന്നത്​​...!! ഫോണ്‍ വിളികള്‍ കാരണം ഒരു മണിക്കൂറിനുള്ളില്‍ മൊബൈലിലെ ചാര്‍ജ്​ തീരുന്ന അവസ്​ഥയാണ്; 'ഫോണ്‍ വിളിച്ചതിന്​ പിന്നില്‍ ഗൂഢാലോചന, പൊലീസില്‍ പരാതി നല്‍കും'; വിശദീകരണവുമായി മുകേഷ്​ എം.എല്‍.എ രംഗത്ത്

04 JULY 2021 08:48 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

തനിക്കെതിരെ പലരും ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതിന്‍റെ ഭാഗമായാണ്​ കുട്ടി ഫോണ്‍ വിളിച്ചതെന്നും മുകേഷ്​ എം.എല്‍.എ. ഇതിനെതിരെ സൈബര്‍ ​സെല്ലിലും ​പൊലീസിലും പരാതി നല്‍കുമെന്നും മുകേഷ്​ പറഞ്ഞു. കുട്ടിയോട്​ ദേഷ്യപ്പെട്ട്​ സംസാരിക്കുന്നതിന്‍റെ ഓഡിയോ വിവാദമായതോടെയാണ്​ എം.എല്‍.എ മറുപടിയുമായി രംഗത്തു വന്നത്​.

'തെരഞ്ഞെടുപ്പ്​ കഴിഞ്ഞത്​ മുതല്‍ പലരും തന്നെ നിരന്തരമായി വേട്ടയാടുകയാണ്​. നിരവധി പേരാണ്​ വിളിക്കുന്നത്​​. ഫോണ്‍ വിളികള്‍ കാരണം ഒരു മണിക്കൂറിനുള്ളില്‍ മൊബൈലിലെ ചാര്‍ജ്​ തീരുന്ന അവസ്​ഥയാണ്​. ഗൂഢാലോചന നടത്തി തന്നെ പ്രകോപിപ്പിക്കാനാണ് അവരുടെ​ ശ്രമം. ആര്​ ഫോണ്‍ വിളിച്ചാലും എടുക്കുന്ന പ്രകൃതമാണ്​ തനിക്ക്​. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചു വിളിക്കും.

 

 

ഇപ്പോള്‍ സംഭവിച്ചതും ഒരു ഗൂഢാലോചനയുടെ ഭാഗമാണ്​. ആ കുട്ടി താന്‍ ഒരു സൂം മീറ്റിങ്ങില്‍ പ​ങ്കെടുക്കു​മ്പോഴാണ് വിളിക്കുന്നത്​. ആദ്യം വിളിച്ചപ്പോള്‍ യോഗത്തിലാണെന്ന്​ പറഞ്ഞു.​ ആറ്​ തവണയാണ്​ യോഗത്തിനിടെ വീണ്ടും വീണ്ടും വിളിച്ചത്​. ഇതുകാരണം മീറ്റിങ്ങില്‍ പ​ങ്കെടുക്കാന്‍ സാധിച്ചില്ല. പിന്നീട്​ തിരിച്ചു വിളിച്ച്‌​ സ്വന്തം നാട്ടിലെ എം.എല്‍.എയെ ബന്ധപ്പെ​ട്ടോ എന്ന്​ ആരാഞ്ഞു. അദ്ദേഹത്തിന്‍റെ മറുപടി ലഭിച്ചശേഷം തന്നെ ബന്ധപ്പെ​ട്ടോളൂ എന്നാണ് അതുകൊണ്ട്​​ ഉ​ദ്ദേശിച്ചത്​.

സുഹൃത്ത്​ പറഞ്ഞിട്ടാണ്​ അവന്‍ വിളിച്ചതെന്ന്​ പറഞ്ഞു. എന്നാല്‍ അയാള്‍ സുഹൃത്തല്ല, ഈ നാടിന്‍റെ തന്നെ ശത്രുവാണ്​. പലരും ഇത്തരത്തില്‍ പ്രകോപിപ്പിക്കുന്നുണ്ട്​. ആറ്​ പ്രാവശ്യം വിളിച്ചതും ഫോണ്‍ റെക്കോര്‍ഡ്​ ചെയ്​തതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്​. ഇതുപോലെ തന്‍റെ ഓഫിസിന്‍റെ പേരില്‍ ആശുപത്രി, ബാങ്ക്​ എന്നിവിടങ്ങളിലേക്കും പലരും വ്യാജമായി വിളിച്ചിട്ടുണ്ട്​. ഇതിനെതിരെ പരാതി നല്‍കി​.

 

 

 

കുട്ടികളോട്​ വളരെ നല്ല രീതിയില്‍ മാത്രമാണ്​ താന്‍ പെരുമാറാറുള്ളത്​. ചൂരല്‍ ഉപയോഗിച്ച്‌​ അടിക്കണമെന്ന്​ പറഞ്ഞത്​ ആലങ്കാരികമായിട്ടാണ്​. കുട്ടിയുടെ അച്​ഛന്‍റെയോ മൂത്ത ജ്യേഷ്​ഠന്‍റെയോ പ്രായം തനിക്കുണ്ട്​. അതിനാലാണ്​ അത്തരത്തിലെ പ്രയോഗം​ ഉപയോഗിച്ചത്​. സംഭവത്തിന്​ പിന്നില്‍​ രാഷ്​ട്രീയമുണ്ട്​. പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കാനാണ്​ തീരുമാനം. ഇതിന്​ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരും.

ഇത്തരത്തില്‍ കുട്ടികള്‍ ആരെയും വിളിക്കരുത്​. കുട്ടിക്ക്​​ വിഷമം ഉ​ണ്ടായതുപോലെ തനിക്കും അതിലേറെ ഇപ്പോള്‍ സങ്കടം തോന്നുന്നു. ഇത്തരത്തിലൊരു വീഡിയോ ഇടേണ്ടി വന്നതില്‍ വിഷമമുണ്ട്​' -മുകേഷ്​ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പാലക്കാട്​ ഒറ്റപ്പാലം സ്വദേശിയായ 10ാം ക്ലാസുകാരനാണ്​ എം.എല്‍.എയെ വിളിച്ചത്​. കൂട്ടുകാരന്‍ കൊടുത്ത നമ്പർ ഉപയോഗിച്ചായിരുന്നു വിളി.

 

 

എന്നാല്‍, ഫോണ്‍ എടുത്തപാടെ കുറ്റവാളികളെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു എം.എല്‍.എയുടെ സംസാരം. 'ആറ്​ പ്രാവശ്യം എന്തിനാണ്​ വിളിച്ചത്​, ഒറ്റപ്പാലം എം.എല്‍.എ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ്​ എന്നെ വിളിച്ചത്' എന്നുതുടങ്ങി പിന്നീടങ്ങോട്ട്​ ശകാരവര്‍ഷമായി. ​തനൊരു വിദ്യാര്‍ഥി​ ആണെന്നും 10ാം ക്ലാസിലാണ്​ പഠിക്കുന്നതെന്നും അവന്‍ പറഞ്ഞു.

ആരായാലും തന്നെ വിളിക്കേ​ണ്ടെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. കൂട്ടുകാരനാണ്​ നമ്പർ തന്നതെന്ന്​ പറഞ്ഞപ്പോള്‍ അവ​ന്റെ ചെവിക്കുറ്റി നോക്കി അടിക്കണം എന്നായി പ്രതികരണം. സംഭാഷണം സമൂഹമാധ്യമത്തില്‍ എത്തിയതോടെ രൂക്ഷ വിമര്‍ശനമാണ്​ മുകേഷ്​ എം.എല്‍.എക്കെതിരെ ഉയര്‍ന്നത്​. സംഭവത്തില്‍ സി.പി.എം മുകേഷിനോട്​ വിശദീകരണം തേടിയിട്ടുണ്ട്​.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (24 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (28 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (30 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (40 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (44 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (51 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (54 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends