മരംമുറി വിവാദങ്ങളിൽ മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ കേസെടുക്കണം; കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന സിപിഎമ്മിനും സിപിഐക്കും തിരഞ്ഞെടുപ്പിനു ഫണ്ട് സമാഹരിക്കാനാണു വനംകൊള്ളയ്ക്ക് ഉത്തരവിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

വിവാദ മരംമുറി ഉത്തരവ് ഇറക്കിയതു മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നു വ്യക്തമായതിനാല്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് പുറത്തുവരുന്ന തെളിവുകളെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഉത്തരവിറക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത് മുന്മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. മന്ത്രിക്ക് നിയമോപദേശം ലഭിച്ചിട്ടില്ലെന്നുള്ളത് ഫയലില്‍നിന്നു വ്യക്തമാണ്.
രാജകീയ മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുപോലും അവഗണിക്കപ്പെട്ടു. റവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമ വകുപ്പിന്റെയും അഡീഷനല്‍ എജിയുടെയും ഉപദേശം വാങ്ങണമെന്ന് വ്യക്തമാക്കിയിട്ടുള്ള മന്ത്രി തന്നെയാണ് ഉത്തരവിന് സമ്മര്‍ദം ചെലുത്തിയിരിക്കുന്നത്.
കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന സിപിഎമ്മിനും സിപിഐക്കും തിരഞ്ഞെടുപ്പിനു ഫണ്ട് സമാഹരിക്കാനാണു വനംകൊള്ളയ്ക്ക് ഉത്തരവിട്ടത്. ചന്ദ്രശേഖരനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവണം. പാര്‍ട്ടിയുടെ മന്ത്രി ചെയ്ത നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























