ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എം.എല്‍.എ കൂടിയാണ് മുകേഷ് എന്നും അത് മറക്കരുത്; വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച കൊല്ലം എം.എല്‍.എ മുകേഷിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ ബാബു

സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ത്ഥിയോട് പ്രകോപനപരമായ രീതിയിൽ സംസാരിച്ച കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ ബാബു രംഗത്ത്. മുകേഷ് ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എം.എല്‍.എ കൂടിയാണ് മുകേഷ് എന്നും അത് മറക്കരുതെന്നും ജെ. അരുണ്‍ ബാബു ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.
മുകേഷിനെതിരെ പരാതിയുമായി എം.എസ്.എഫ് രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ എം.എല്‍.എ ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി എം.എസ്.എഫ് ബാലാവകാശ കമ്മീഷനാണ് നിലവിൽ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മുകേഷിനെതിരെ ശക്തമായ നടപടിവേണമെന്നും ശിക്ഷ നല്‍കണമെന്നും എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ആവശ്യപ്പെടും ചെയ്തു.
അതോടൊപ്പം തന്നെ എം.എല്‍.എയോട് സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ചെയ്‌തെന്നും പരാതിക്കാരന്‍ പറഞ്ഞു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ വിദ്യാര്‍ഥിയോടാണ് എം.എല്‍.എ കയര്‍ത്തത്. ഞായറാഴ്ച രാവിലെ മുതലാണ് ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
അതേസമയം ഓഡിയോ വൈറലായതോടെ തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് ഫോണ്‍വിളിക്കു പിന്നിലെന്ന ആരോപണവുമായി മുകേഷ് രംഗത്തെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം തന്നെ പ്രകോപിപ്പിക്കാന്‍ ആസൂത്രിതമായ ഇത്തരം വിളികള്‍ വരുന്നുണ്ട്. എന്നെ വിളിച്ചയാള്‍ നിഷ്കളങ്കനാണെങ്കില്‍ എന്തിന് റെക്കോഡ് ചെയ്തു. സംഭവം ആസൂത്രിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചൂരല്‍ വെച്ച് അടിക്കുമെന്ന് പറഞ്ഞത് രക്ഷാകര്‍ത്താവിന്റെ സ്നേഹത്തോടെയാണ്. ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചതിനു പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരാന്‍ പൊലീസിന് പരാതി നല്‍കുമെന്നും മുകേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha
























