ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവം; സിപ്സിയുമായി ബിനോയ്ക്ക് ഉണ്ടായിരുന്നത് ആറു വർഷത്തെ അടുപ്പം; വഴിവിട്ട ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്നത് ബിനോയിയെന്ന് പോലീസ്; അറസ്റ്റിലായ ജോണ്‍ ബിനോയി ഡിക്രൂസ് വളര്‍ത്തുമകനെന്ന് അമ്മ ഇംതിയാസ്

കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി ഡിക്രൂസ് തന്റെ വളര്‍ത്തുമകനെന്ന് അമ്മ ഇംതിയാസ്.
സ്ഥിരം ശല്യക്കാരനായതിനാല്‍ വീട്ടില്‍ വരരുതെന്ന് വിലക്കിയിരുന്നു. 14 ദിവസം പ്രായമുളളപ്പോള്‍ താന്‍ ദത്തെടുത്ത മകനാണ് കൊലപാതകിയായി മുന്നിലെത്തിയതെന്നാണ് ഇംതിയാസ് പറയുന്നത്. വീട്ടില്‍ വലിയ സ്വൈര്യക്കേടായിരുന്നു. ശല്യം കൂടിയതോടെ പരാതിയും നല്കി. വീട്ടില്‍ കയറരുതെന്ന് തഹസില്‍ദാര്‍ ഉത്തരവിട്ടു. നോറയുടെ മുത്തശ്ശി സിപ്സിയുമായി ആറു വര്‍ഷമായി ബിനോയി അടുപ്പത്തിലായിരുന്നു, അടുപ്പം താന്‍ വിലക്കിയിരുന്നു. എന്നിട്ടും ബന്ധം തുടര്‍ന്നുവെന്നും ഇംതിയാസ് പറ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ കലൂര്‍ ഒലേസിയ ഹോട്ടലിലാണ് അങ്കമാലി കോടിശേരി വീട്ടില്‍ സജീവിന്റെയും ഡിക്സി ഡേവിസിന്റെയും ഇളയമകളായ നോറ മരിയയാണ് കൊല്ലപ്പെട്ടത്. സജീവിന്റെ മാതാവ് സിപ്സിയും ബിനോയും ഡിക്സിയുടെ രണ്ടു മക്കളെയും കൂട്ടി ഹോട്ടലില്‍ ശനിയാഴ്ച മുതല്‍ താമസിച്ചിരുന്നു. കൊല നടക്കുമ്ബോള്‍ ബിനോയും കുട്ടികളും മാത്രമായിരുന്നു മുറിയില്‍. കൊല നടത്തിയശേഷം ഇയാള്‍ സിപ്സിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ലിസി ആശുപത്രിയിലെത്തിച്ചു.
കുട്ടിയുടെ ശിരസില്‍ മുലപ്പാല്‍ കയറിയെന്നാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞതെങ്കിലും സംശയംതോന്നി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിച്ചു. കുഞ്ഞിന്റെ പിതൃത്വം തന്നില്‍ കെട്ടിയേല്പ്പിക്കാന് ശ്രമിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് ഇയാള്‍ മൊഴി നല്കി.
എറണാകുളം നേവല്‍ബേസിലെ താത്കാലിക ജീവനക്കാരനാണ് ബിനോയ്. കഞ്ചാവ് ഇടപാടുകളുമുണ്ട്. സിപ്സിയുമായി ആറുവര്‍ഷം മുമ്ബാണ് അടുപ്പത്തിലായത്. കുഞ്ഞിന്റെ പിതാവായ സജീവ് അപകടത്തെത്തുടര്‍ന്ന് കിടപ്പിലാണ്. മൂന്നുമാസം മുമ്ബ് ഡിക്സി വിദേശത്തേക്ക് പോയതിന് പിന്നാലെ രണ്ടു കുട്ടികളേയും ഇവര്‍ ഒപ്പംകൂട്ടി വിവിധ ലോഡ്ജുകളില്‍ താമസിക്കുകയായിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ അങ്കമാലിയിലെ വീട്ടിലേക്ക് പോകും.
വഴിവിട്ട ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്നത് ബിനോയിയാണ്. സിപ്സി പുറത്തുപോകുമ്ബോള്‍ ബിനോയിയാണ് കുട്ടികളെ നോക്കിയിരുന്നത് . വിവരമറിഞ്ഞ് മാതാവ് ഡിക്സി വിദേശത്തുനിന്ന് നാട്ടിലെത്തി. കുഞ്ഞിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം കറുകുറ്റിയില്‍ സംസ്കരിച്ചു.
https://www.facebook.com/Malayalivartha























