ട്വിസ്റ്റുമായി മാതാപിതാക്കള്‍... വെള്ളത്തില്‍ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതി ജോണ്‍ ബിനോയ് ഡിക്രൂസും സിപ്‌സിയും പ്രണയത്തില്‍; ദത്തെടുത്തു വളര്‍ത്തിയ മകന്‍ മാതാപിതാക്കള്‍ക്ക് നല്‍കിയത് ദു:ഖം മാത്രം; കൊച്ചിയില്‍ നടന്നത് മനസാക്ഷിയില്ലാത്ത കാര്യങ്ങള്‍

ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതി ജോണ്‍ ബിനോയ് ഡിക്രൂസും കുഞ്ഞിന്റെ അമ്മൂമ്മ സിപ്‌സിയും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നു നാട്ടുകാര്‍. ഇരുവരും തമ്മിലുള്ള അടുപ്പം ജോണിന്റെ വീട്ടില്‍ അറിഞ്ഞതിനെത്തുടര്‍ന്നു മാതാപിതാക്കളും ജോണും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ദത്തെടുത്തു വളര്‍ത്തിയ മകന്റെ വഴിവിട്ട ജീവിതത്തില്‍ അസംതൃപ്തരായിരുന്നു മാതാപിതാക്കള്‍. എന്നാല്‍, കുഞ്ഞിനെ കൊന്നശേഷം ജോണ്‍ മാതാപിതാക്കളെ ചെന്നുകാണുകയും വിവരം പറയുകയും ചെയ്തു.
വൈകാതെ മാതാവ് കൊലപാതക വിവരം പള്ളുരുത്തി പൊലീസിനെ അറിയിച്ചു. സിപ്‌സിയില്‍നിന്ന് അകന്നുമാറാന്‍ ശ്രമിച്ചതോടെ തന്നെ ഭീഷണിപ്പെടുത്തുന്നതും കള്ളക്കേസില്‍ കുടുക്കുന്നതും ജോണിനെ പ്രകോപിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട നോറ, ജോണിന്റെ മകളാണെന്ന് ആരോപിച്ചു ജോണിന്റെ വീട്ടിലും ജോലി സ്ഥലത്തും സിപ്‌സിയെത്തിയിരുന്നു. ഇതാണു കുട്ടിയെ ഇല്ലാതാക്കാനുള്ള പ്രകോപനമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.
അതേസമയം തന്റെ പിഞ്ചുകുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതാണെന്ന് അമ്മ ഡിക്‌സി പറഞ്ഞു. കുട്ടിയെ കാണിക്കില്ലെന്നു ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും പറഞ്ഞിരുന്നു. താന്‍ ദുബായില്‍ നിന്നും വരുന്നതിന്റെ തലേദിവസം കൊന്നത് അതിനാലാണന്നും ഡിക്‌സി പറഞ്ഞു. രണ്ട് മക്കളെയും മര്യാദയ്ക്കു നോക്കാത്തതുകൊണ്ടു താന്‍ ഭര്‍ത്താവിനു കാശ് അയച്ചു കൊടുക്കുന്നത് നിര്‍ത്തി. ഇതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നോടു ദേഷ്യത്തിലായിരുന്നു.
ഭര്‍തൃമാതാവ് സിപ്‌സി പെണ്‍കുഞ്ഞിനെ കൊണ്ട് പല ഹോട്ടലുകളിലും പോകാറുള്ളത് അറിഞ്ഞിരുന്നു. കുട്ടികളുമായി സിപ്‌സി ഹോട്ടലുകളില്‍ മുറിയെടുക്കാറുണ്ട്. അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയമുണ്ട്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിക്കു പരാതി നല്‍കിയത് അതിനാലാണെന്നും ഡിക്‌സി വ്യക്തമാക്കി.
കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി ബിനോയ് വീട്ടിലെത്തി അമ്മയോടു കുറ്റസമ്മതം നടത്തിയതാണ് ട്വിസ്റ്റായത്. ബിനോയിയുടെ അമ്മയാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മുത്തശിയുമായി പ്രതിക്കുള്ള വിരോധമാണ് കാരണമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നത് അന്വേഷിക്കുകയാണ്.
ഒന്നര വയസ്സുകാരി നോറ മരിയയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തു വരുന്നതു ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. മരണം സംഭവിക്കുന്നത് ഈ കുഞ്ഞിന്റെയും ഒപ്പമുണ്ടായിരുന്ന അഞ്ചുവയസുള്ള കുട്ടിയുടെയും സംരക്ഷണം സംബന്ധിച്ച കേസ് ചൈല്‍ഡ് ആന്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെയാണ്. കുഞ്ഞിന്റെ മാതാവ് അങ്കമാലി സ്വദേശിനി ഡിക്‌സി മൂന്നു മാസം മുന്‍പാണു വിദേശത്തു പോയത്. ഇതിനിടെ ചൈല്‍ഡ് ലൈന്‍ വഴി സിഡബ്ല്യുസിക്കു പരാതി ലഭിച്ചതോടെയാണ് സംരക്ഷണം സംബന്ധിച്ച തര്‍ക്കം ഉയരുന്നത്.
അമ്മയുടെ വീട്ടില്‍വച്ചു കുഞ്ഞുങ്ങള്‍ക്കു പൊള്ളലേറ്റെന്നും സംരക്ഷണാവകാശം നല്‍കണമെന്നും കുഞ്ഞിന്റെ അച്ഛന്റെ വീട്ടുകാര്‍ അവകാശവാദം ഉന്നയിച്ചു. ഇതോടെ സംരക്ഷണം കുഞ്ഞുങ്ങളുടെ അച്ഛനു ലഭിച്ചു. തര്‍ക്കം രൂക്ഷമായതോടെ കുഞ്ഞിനെ സിഡബ്ല്യുസിതന്നെ സംരക്ഷിക്കാം എന്ന ആലോചനയിലെത്തി. കുഞ്ഞിന്റെ അമ്മയുമായി സംസാരിച്ചപ്പോള്‍ അവര്‍ ഉടനെ നാട്ടിലെത്തുമെന്നും സംരക്ഷണം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാം എന്നും അറിയിച്ചു. ഇതിനിടെയാണു കുഞ്ഞ് കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha























