നൈസായി ഊരാന്‍ മിടുക്കി... നോറ മരിയയുടെ മുത്തശി സിപ്‌സി സ്ഥിരം ലഹരി, മോഷണ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ്; പോലീസില്‍ നിന്നും രക്ഷപ്പെടുന്നത് സ്വയം വിവസ്ത്രയായി ഓടി; അവസാനം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലും നൈസായി സിപ്‌സി ഊരി; നാട്ടുകാര്‍ ഇളകിയതോടെ സിപ്‌സിയെ വീണ്ടും പൊക്കാന്‍ സാധ്യത

കൊച്ചിയില്‍ ഹോട്ടലില്‍ വച്ച് കൊല്ലപ്പെട്ട ഒന്നരവയസുകാരി നോറ മരിയയുടെ മുത്തശി കഥകളില്‍ കേട്ട് പഴകിയ മുത്തശിയല്ല. കുഞ്ഞ് നോറയെ കൊലയ്ക്ക് കൊടുത്ത യക്ഷിക്കഥയിലെ നായികയാണ്. കുഞ്ഞിന്റെ അച്ഛന്‍ സജീവും മുത്തശ്ശിയായ സിപ്‌സിയും സ്ഥിരം ലഹരി, മോഷണകേസുകളില്‍ പ്രതികളാണെന്നാണ് പൊലീസ് അറിയിച്ചത്. നിരവധി വഴിവിട്ട ബന്ധമുളളയാളാണ് സിപ്‌സി. മരണശേഷം ഭാര്യയുടെ വീട്ടിലേക്ക് അമിതവേഗത്തില്‍ വണ്ടിയോടിച്ച് കയറ്റിയ സജീവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു.
രണ്ട് കുട്ടികളുമായി ഹോട്ടലുകളിലും ലോഡ്ജുകളിലും റൂമെടുത്ത് താമസിച്ച് സിപ്‌സി ലഹരികച്ചവടം നടത്തിയിരുന്നു. കുട്ടികളുമായി താമസിക്കുന്നതിനാല്‍ ആരും സംശയിച്ചിരുന്നില്ല. ലഹരിമരുന്ന് കച്ചവടമുളളയാളാണ് സിപ്‌സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ്. കുട്ടിയുടെ മരണത്തില്‍ സിപ്‌സിയേയും കസ്റ്റഡിയിലെടുത്തെങ്കിലും കൊലപാതകത്തില്‍ പങ്കില്ലാത്തതിനാല്‍ വിടുകയായിരുന്നു. എന്നാല്‍ മുത്തശിയുടെ ക്രിമിനല്‍ കഥ നാട്ടുകാര്‍ പൊക്കിയതോടെ വീണ്ടും പൊക്കാനുള്ള ശ്രമത്തിലാണ്.
സിപ്‌സിയെ പറ്റി നാട്ടുകാര്‍ക്ക് വളരെ ബസ്റ്റ് അഭിപ്രായമാണുള്ളത്. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ സാജുവിന്റെ മകള്‍ കൊച്ചുത്രേസ്യ എന്ന സിപ്‌സി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അങ്കമാലിയില്‍ വച്ച് സ്‌കൂട്ടര്‍ യാത്രികയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ സിപ്‌സി അറസ്റ്റിലായിരുന്നു. അന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.
അങ്കമാലി ടി.ബി. ജങ്ഷനിലായിരുന്നു 20121 ജനുവരി ഉച്ചയ്ക്ക് നടന്ന സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപ്‌സി മുന്നില്‍ മറ്റൊരു സ്‌കൂട്ടറില്‍ പോയ 20കാരിയെ ഇടിച്ചിടുകയായിരുന്നു. തനിക്ക് കടന്നു പോകാന്‍ സൈഡ് നല്‍കിയില്ല എന്നാരോപിച്ച് അസഭ്യ വര്‍ഷത്തോടെ ഇവര്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ മര്‍ദിക്കുകയും കഴുത്തില്‍ പിടിച്ച് ശ്വാസംമുട്ടിക്കുകയും അസഭ്യം പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.
സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വനിതാ പൊലീസുള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും സിപ്‌സി പിടികൊടുത്തില്ല. ഒടുവില്‍ സാഹസികമായാണ് സിപ്‌സിയെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സാരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ, പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ച സിപ്‌സി അവിടെയും പരാക്രമം തുടര്‍ന്നു. പൊലീസ് സ്‌റ്റേഷനില്‍വെച്ച് ഇവര്‍ സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. ഒടുവില്‍ വനിതാ പൊലീസുകാരടക്കം ഏറെ പണിപ്പെട്ടാണ് പ്രതിയെ ശാന്തയാക്കിയത്.
കസ്റ്റഡിയിലെടുത്ത ശേഷം സ്‌റ്റേഷനിലെത്തിച്ച സിഫ്‌സി പൊലീസിനെ നന്നായി വട്ടംചുറ്റിക്കുകയും ചെയ്തു. പുരുഷ പൊലീസുകാരും സ്‌റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നിരവധിപേരും നോക്കിനില്‍ക്കെ സിഫ്‌സി സ്വയം വിവസ്ത്രയായി. ഏറെ പണിപ്പെട്ടാണ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ ഈ നീക്കം തടഞ്ഞത്. കോവിഡ് ടെസ്റ്റിനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇവര്‍ പൊലീസ് നീക്കത്തിനെതിരെ വീണ്ടും പ്രതിഷേധമുയര്‍ത്തി. താന്‍ കോവിഡ് ടെസ്റ്റിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു സിഫ്‌സി.
ഒരിക്കല്‍ പൊലീസ് ലോക്കപ്പിലാക്കിയപ്പോള്‍ വസ്ത്രം ഊരിമാറ്റി ,ദേഹത്താകെ സ്വന്തം മലംപുരട്ടി ഇവര്‍ ഇറങ്ങിയോടി. മറ്റൊരവസരത്തില്‍ പൊലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ക്കയറി ആത്മഹത്യഭീഷണി മുഴക്കി. വാറണ്ടുമായി പൊലീസ് എത്തിയാല്‍ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്. എന്തായാലും സിപ്‌സിയെ പറ്റിയുള്ള കൂടുതല്‍ കഥകള്‍ പുറത്ത് വരാനിരിക്കുന്നേയുള്ളൂ.
" fr
https://www.facebook.com/Malayalivartha























