Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഴ്ത്തിപ്പാടിയിരുന്നവർ പിന്നീട് കുറ്റപ്പെടുത്തിയപ്പോഴും തിഹാർ ജയിലിന്റെ ഇരുമ്പഴികൾക്ക് പിന്നിൽ കണ്ണീരുമായി നിൽക്കേണ്ടിവന്നപ്പോഴും ആ പോരാട്ടവീര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല! 7 ടെസ്റ്റുകളിൽ നി​ന്ന് 87 വിക്കറ്റുകൾ.. 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും 10 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റും.. ഐ.പി​.എല്ലി​ൽ 40 മത്സരങ്ങളിൽ നിന്ന് 44 വിക്കറ്റുകൾ.. സ്പോട്ട്ഫിക്സിംഗ് കേസിൽ നിരപരാധിത്വം തെളിയിച്ച ശേഷം 39-ാം വയസിൽ രഞ്ജി ട്രോഫി കളിച്ച് വിരമിക്കൽ

10 MARCH 2022 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

രണ്ട് ലോകകപ്പുകൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന മലയാളി താരം എസ്. ശ്രീശാന്ത് ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 27 ടെസ്റ്റുകളിൽ നി​ന്ന് 87 വിക്കറ്റുകൾ. 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും 10 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റും.ഐ.പി​.എല്ലി​ൽ 40 മത്സരങ്ങളിൽ നിന്ന് 44 വിക്കറ്റുകൾ.

സ്പോട്ട്ഫിക്സിംഗ് കേസിൽ നിരപരാധിത്വം തെളിയിച്ച ശേഷം 39-ാം വയസിൽ രഞ്ജി ട്രോഫി കളിച്ച് വിരമിക്കൽ. വിരാമമില്ലാത്ത പോരാട്ടത്തിന്റെ മറ്റൊരു പേരാണ് ശ്രീശാന്ത്. ഒരിക്കൽ വാഴ്ത്തിപ്പാടിയിരുന്നവർ പിന്നീട് കുറ്റപ്പെടുത്തിയപ്പോഴും തിഹാർ ജയിലിന്റെ ഇരുമ്പഴികൾക്ക് പിന്നിൽ കണ്ണീരുമായി നിൽക്കേണ്ടിവന്നപ്പോഴും ആ പോരാട്ടവീര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. തന്റെ നിരപരാധിത്വം തെളിയിച്ച് വീട്ടിലേക്ക് മടങ്ങാനുമായിരുന്നില്ല ശ്രീയുടെ തീരുമാനം.

ഏഴുകൊല്ലം ആട്ടിയകറ്റിയിരുന്ന കളിക്കളത്തിലേക്ക് തിരിച്ചുവരികയെന്ന ലക്ഷ്യത്തിനായി മാറ്റിനിറുത്തപ്പെട്ട കാലമത്രയും ശാരീരികമായും മാനസികമായും തയ്യാറെടുക്കുകയായിരുന്ന ശ്രീശാന്താണ് ഇന്നലെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ സീസൺ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിലംഗമായിരുന്ന 39 കാരനായ ശ്രീശാന്ത് മണിപ്പൂരിനെതിരായ ആദ്യ മത്സരത്തിന് ശേഷം പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിൻവാങ്ങിയിരുന്നു. രഞ്ജി സീസൺ അവസാനിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. രണ്ടു ലോകകപ്പ് നേട്ടങ്ങളുടെ തിളക്കത്തിനുമപ്പുറം ഐ.പി.എൽ ഒത്തുകളി വിവാദവും ജയിൽവാസവും കോടതിയിലെ പോരാട്ടവും ഒടുവിൽ നിരപരാധിയെന്ന വിധിയുമായി വീണ്ടും കളിക്കളത്തിലെത്താനുള്ള വിജയകരമായ പരിശ്രമമവുമൊക്കെയായി സംഭവബഹുലമായ കരിയറിനാണ് ശ്രീശാന്ത് കർട്ടനിടുന്നത്.

തന്നെ കുറ്റക്കാരനാക്കിയ ഐ.പി.എൽ വേദിയിലേക്ക് ഒരു തിരിച്ചുവരവ് ശ്രീശാന്ത് കൊതിച്ചിരുന്നു. കഴിഞ്ഞ സീസൺ താരലേലത്തിൽ ശ്രീശാന്ത് സ്വയം രജിസ്റ്റർ ചെയ്തെങ്കിലും ഒരു ടീമും പരിഗണിക്കാത്തതിനാൽ ലേലപ്പട്ടികയിൽ വന്നില്ല. ഇത്തവണ പക്ഷേ ടീമുകൾ താത്പര്യം പ്രകടിപ്പിച്ച് ലേലപ്പട്ടികയിലെത്തിയെങ്കിലും ആരും ടീമിലെ‌ടുത്തില്ല. ആ നിരാശമറന്നാണ് രഞ്ജി ട്രോഫിക്ക് ഇറങ്ങിയത്. എന്നാൽ ഒരൊറ്റ മത്സരത്തിൽ കളിക്കാനേ വിധി അനുവദിച്ചുള്ളൂ. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും പ്രകടനം മികച്ചതായിരുന്നില്ല. അതിന്ശേഷം പരിക്ക് പറ്റി ആശുപത്രിയിലായി.പിന്നെ സീസണിലെ ഒരു മത്സരത്തിലും കളിക്കാനുമായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (8 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (8 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (8 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (8 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (8 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (8 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (9 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (9 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (9 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (9 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (9 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (11 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (11 hours ago)

Malayali Vartha Recommends