കണ്ണൂരില്‍ വീണ്ടും വാഹനാപകടം.... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു

കണ്ണുരില്‍ വീണ്ടും വാഹനാപകടം. തളിപറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു.
കൂവേരി സ്വദേശി അബിന്‍ രാജാണ് ഇന്ന് പുലര്‍ച്ചെയോടെ മരണമടഞ്ഞത് നടുവില്‍ സ്വദേശി നിസാമുദ്ദീന്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞിരുന്നു.
അബിന്‍ രാജിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അതീവഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെ റോഡില്‍ തെറിച്ചു വീണ യുവാക്കളെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ഗ്രൗണ്ടിന് സമീപത്തായിരുന്നു അപകടം.
"
https://www.facebook.com/Malayalivartha























