കോണ്‍ഗ്രസ് മുക്ത ഭാരതം .. ആദ്യമെത്തുക ശശി തരൂര്‍... കോണ്‍ഗ്രസ് വിമുക്ത ഭാരതം യാഥാര്‍ത്ഥ്യമാവുമ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ മുഖമായ ശശി തരൂര്‍ ബി ജെ പിയുമായി അടുക്കുന്നു....
കോണ്‍ഗ്രസ് വിമുക്ത ഭാരതം യാഥാര്‍ത്ഥ്യമാവുമ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ മുഖമായ ശശി തരൂര്‍ ബി ജെ പിയുമായി അടുക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഇലക്ഷന് ഫലം പുറത്തു വരുന്നതിന് മുമ്പ് തന്നെ ശശി തരൂര്‍ ബി ജെ പിയുമായി അടുത്തു എന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂര്‍ 66-ാം ജന്മദിനം ആഘോഷിച്ചപ്പോഴാണ് തരൂരിന്റെ ബി ജെ പി പ്രവേശം ചര്‍ച്ചയായത്..
ഇന്ത്യയുടെ വിശ്വ പൗരനനെന്ന് അറിയപ്പെടുന്ന തരൂരിന് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ആശംസകള്‍ നേരിടുന്നവര്‍ നിരവധിയാണ്. എന്നാല്‍, തനിക്ക് ലഭിച്ച ഒരു ആശംസ അത്ഭുതപ്പെടുത്തി കളഞ്ഞുവെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ആശംസയാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്ന് ജന്മദിന ആശംസ നേരാനായുള്ള ഫോണ്‍ കോള്‍ എത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വല്ലാതെ സ്പര്‍ശിക്കുകയും ചെയ്തുവെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 66 വയസ് തികയുന്നതിന് എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണം. അമിത് ഷായുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശശി തരൂരിന് ആശംസകള്‍ നേര്‍ന്നു. ജീവിതത്തില്‍ സമാധാനവും സന്തോഷവും നിറയെട്ടെന്നായിരുന്നു മോദിയുടെ ആശംസ. ആരോഗ്യത്തോടെ ഏറെ നാള് ജീവിക്കാന്‍ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
ഇതൊന്നും സാധാരണ പതിവുള്ള കാര്യമല്ല. മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള അപൂര്‍വം നേതാക്കള്‍ക്ക് മാത്രമാണ് പ്രധാനമന്ത്രിയും രാജ്യരക്ഷാ മന്ത്രിയും ആശംസ നേര്‍ന്നിരുന്നത്. തരൂരിനെ പോലൊരു നേതാവിന് ആശംസ നേര്‍ന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ അതിശക്തമായ നിലപാടാണ് ബി ജെ പി സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ എടുത്തത്. എന്നാല്‍ തരൂരിന്റെ ഭാര്യയുടെ മരണം വൈകാതെ ബി ജെ പി ഉപേക്ഷിച്ചു. കരണ്‍ അദാനിയുമായുള്ള ബന്ധമാണ് തരൂരിനെ സഹായിച്ചതെന്ന് പറയുന്നവരുണ്ട്. അതെന്തായാലും അദാനിയുമായി അടുത്ത ബന്ധമാണ് തരൂരിനുള്ളത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്കാന് ചുക്കാന്‍ പിടിച്ചത് തരൂരാണ്. വിഴിഞ്ഞം തുറമുഖം അദാനിക്ക് നല്കിയതും തരൂര്‍ തന്നെയാണ്.
അടുത്ത ലോക്സഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തരൂര്‍ ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് വ്യത്തങ്ങള്‍ തന്നെ പറയുന്നത്.തരൂരിനെ കേരളത്തിലെ കോണ്‍ഗ്രസിന് മടുത്തു.
തരൂരിന്റെ ദില്ലിയിലെ വീട്ടില്‍ സോണിയാ- രാഹുല്‍ വിരുദ്ധ സംഘത്തിന്റെ യോഗം വിളിച്ചത് ബി ജെ പിയിലേക്കുള്ള വാതില്‍ തുറക്കുന്നതിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കരുതിയിരുന്നു.എന്നാല്‍ പിന്നീട് ഇതു സംബനധിച്ച് ചര്ച്ചയന്നുംഉണ്ടായില്ല.
നരേന്ദ്ര മോദിയുടെ രഹസ്യ നീക്കത്തില്‍ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും വീണു എന്നാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം കരുതുന്നത്. അതിന്റെ മുന്നണിയില്‍ തരൂര്‍ ഉണ്ടെന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം കരുതുന്നു. ശശി തരൂരിന്റെ വീട്ടില്‍ നടന്ന രാത്രിസത്കാരത്തിലാണ് ഹൈകമാന്റിനെതിരെ രംഗത്തെത്തിയത്. മണിശങ്കര്‍ അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ദേശീയ നേത്യത്വത്തിനെതിരെ കത്തയച്ച തരൂരിന്റെ നടപടിയാണ് മുല്ലപ്പള്ളിയെയും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. പാര്‍ട്ടി അച്ചടക്കം തരൂരിനും ബാധകമാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.അഭിപ്രായം പാര്‍ട്ടി വേദികളില്‍ പറയണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് വരാതെ ദില്ലിയിരുന്ന് തരൂര്‍ പ്രവര്‍ത്തിക്കുന്നതിനെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. ദില്ലിയില്‍ താമസിച്ച് നിരന്തരം നേതാക്കളെ കണ്ടു കൊണ്ടിരിക്കുന്ന തരൂര്‍ എന്തിനാണ് ദേശീയ നേതൃത്വത്തിനെതിരെ കത്ത് എഴുതിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചിരുന്നു.കെ റയിലിനെയും തരൂര്‍ അനുകൂലിച്ചിരുന്നു. ഇതും കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
" f
https://www.facebook.com/Malayalivartha