2017 മുതല്‍ 2020 വരെയാണ് ദാസന്‍ ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തത് ; അന്ന് ആ വീട്ടിൽ സംഭവിച്ചതൊക്കെ തുറന്നടിച്ച് ദിലീപിന്റെ ജോലിക്കാരൻ; ദിലീപിന്റെ മറ്റൊരു അഭിഭാഷകനായ ഫിലിപ്പിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയപ്പോൾ സംഭവിച്ചത്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുരുക്കിലാക്കുന്ന മൊഴിയുമായി രംഗത്തുവന്നിരിക്കുകയാണ് ജോലിക്കാരന്‍ ദാസൻ . നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച വധഗൂഢാലോചന കേസിലും ദാസന്റെ മൊഴി ക്രൈബ്രാഞ്ച് രേഖപ്പെടുത്തി.
ഇതില്‍ വധഗൂഢാലോചന കേസിലെ മൊഴിപ്പകര്‍പ്പ് മാധ്യമങ്ങൾക്ക് കിട്ടി . 2017 മുതല്‍ 2020 വരെയാണ് ദാസന്‍ ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തത് ദിലീപിന്റെ അഭിഭാഷകര്‍ തന്നോട് പൊലീസ് ചോദിച്ചാല്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒന്നും പറയരുതെന്ന് ആവശ്യപ്പെട്ടതായി മൊഴിയിലുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപാണ് അഡ്വ. രാമന്‍പിള്ളയുടെ ഓഫിസില്‍ ദാസനെ കൂട്ടിക്കൊണ്ടുപോയത്. മൊഴിയെടുക്കാനായി ദാസനെ പൊലീസ് അന്വേഷിക്കുന്നു എന്ന വിവരം കിട്ടി.
അപ്പോൾ ദിലീപിന്‍റെ സഹോദരൻ അനൂപ് ദാസനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.ദിലീപിന്റെ ഉടമസ്ഥതയിലുള്ള സിനിമാനിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലേക്കായിരുന്നു ദാസനെ വരുത്തിയത്. ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങൾ പൊലീസ് ചോദിച്ചുവെന്ന് അനൂപ് ചോദിച്ചു. അതിനുശേഷം അനൂപിനോടൊത്ത് രാമൻപിള്ളയുടെ ഓഫിസിൽ പോയി. അവിടെ വെച്ച് കൂടുതലൊന്നും പറയരുതെന്ന് അഭിഭാഷകര്‍ വിലക്കിയെന്ന് മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട് .
അടുത്തദിവസം ദിലീപിന്റെ മറ്റൊരു അഭിഭാഷകനായ ഫിലിപ്പിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ശേഷം മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് വായിച്ചുകേള്‍പ്പിച്ചു. കൂടുതല്‍ കാര്യങ്ങളൊന്നും പൊലീസിനോട് പറയരുതെന്ന് അഭിഭാഷകൻ നിര്‍ദേശിച്ചുവെന്നും മൊഴിയിലുണ്ട് . ദിലീപിന്റെ സഹോദരീഭര്‍ത്താവ് ടി എന്‍ സുരാജ് 'സുനില്‍ പുറത്തിറങ്ങട്ടെ അവനെ കാണിച്ചുകൊടുക്കുന്നുണ്ട്' എന്ന് മറ്റൊരാളോട് പറഞ്ഞത് താന്‍ കേട്ടിരുന്നു എന്നും ദാസന്‍ മൊഴിയില്‍ പറഞ്ഞു .
ഈ സുനില്‍ പള്‍സര്‍ സുനിയാണെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. 2021 ഒക്ടോബര്‍ 26 ന് ദിലീപുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പുറത്തുപറയുമെന്ന് ദാസനെ ബാലചന്ദ്രകുമാര്‍ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചു. ഇക്കാര്യം ദിലീപിനെയോ അനൂപിനേയോ സുരാജിനെയോ അറിയിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി .
എന്നാല്‍ താന്‍ ദിലീപിന്‍റെ വീട്ടിൽ ജോലിക്കില്ലെന്ന കാര്യം ബാലചന്ദ്രകുമാറിനെ അറിയിച്ചു. വാട്‌സ്ആപ്പ് കോള്‍ വഴിയാണ് ബാലചന്ദ്രകുമാറുമായി സംസാരിച്ചതെന്നും ദാസൻ മൊഴിയിൽ പറയുന്നു. അതേസമയം തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് അഴിമതി കേസ് പ്രതിയായ മുൻ ആദായനികുതി ഉദ്യോഗസ്ഥനെന്ന വെളിപ്പെടുത്തൽ ആണ് പുറത്ത് വരുന്നത്.
മുൻ ആദായ നികുതി ഉദ്യോഗസ്ഥൻ വിൻസന്റ് ചൊവ്വല്ലൂരാണ്തെളിവ് നശിപ്പിക്കാനായി സഹായിച്ച ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത് . മുൻ ഇൻകം ടാക്സ് അസി.കമ്മീഷണറായ വിൻസന്റ് ചൊവ്വല്ലൂർ സിബിഐയുടെ അഴിമതികേസിൽ പ്രതിയാണ്. വിൻസന്റ് ചൊവ്വല്ലൂർ പറയുന്നത് അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചതെന്നാണ് .
https://www.facebook.com/Malayalivartha























