26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 18 നു തിരുവനന്തപുരത്ത് തിരിതെളിയും... എട്ടു ദിവസത്തെ മേളയില്‍ 15 തിയറ്ററുകളിലായി 173 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള നടക്കുക

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 18 നു തിരുവനന്തപുരത്ത് തിരിതെളിയും. എട്ടു ദിവസത്തെ മേളയില്‍ 15 തിയറ്ററുകളിലായി 173 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പതിനായിരത്തോളം പ്രതിനിധികള്‍ക്കാണ് മേളയില്‍ പ്രവേശനം.
എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. രാജ്യാന്തര മത്സര വിഭാഗം, ലോകപ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ,ക്ല ാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉള്‍പ്പടെ എഴു പാക്കേജുകളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള നടക്കുന്നതെന്നും പ്രതിനിധികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി.
"
https://www.facebook.com/Malayalivartha























