പൊതു സമൂഹത്തിൻറെ ശക്തമായ പിന്തുണയും സ്നേഹവും ബഹുമാനവും ഈ പോലീസുകാർ അർഹിക്കുന്നു; സമൂഹത്തിന് പൊതുവേ കടുത്ത വെല്ലുവിളി ഉയർത്തുന്ന ആക്രമണകാരികൾക്കെതിരെ സ്വന്തം ജീവൻ പണയപ്പെടുത്തി ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അഭിവാദ്യങ്ങൾ.; പരിക്കേറ്റ പോലീസുകാർക്ക് കലവറയില്ലാത്ത പിന്തുണയറിയിച്ച് ഡോ സുൽഫി നൂഹു

പരിക്കേറ്റ പോലീസുകാർക്ക് കലവറയില്ലാത്ത പിന്തുണയറിയിച്ച് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പൊതു സമൂഹത്തിൻറെ ശക്തമായ പിന്തുണയും സ്നേഹവും ബഹുമാനവും ഈ പോലീസുകാർ അർഹിക്കുന്നു. എപ്പോഴും പ്രതിസ്ഥാനത്ത് നിർത്തപ്പെടുന്നവരാണ് ഇവർ. അധിക്ഷേപിച്ചു , കൃത്യമായി ഇടപെട്ടില്ല പക്ഷപാതം കാട്ടി എന്നിവയൊക്കെ നിരന്തരമായ ആരോപണങ്ങൾ.
സമൂഹത്തിന് പൊതുവേ കടുത്ത വെല്ലുവിളി ഉയർത്തുന്ന ആക്രമണകാരികൾക്കെതിരെ സ്വന്തം ജീവൻ പണയപ്പെടുത്തി ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അഭിവാദ്യങ്ങൾ. ചികിത്സയിൽ പ്രത്യേക നിഷ്കർഷകൾ പാലിച്ച ഡോക്ടറുമായി ഇന്ന് സംസാരിച്ചു. ഒരു കൈ സഹായം മറ് കൈ അറിയേണ്ട എന്നായിരുന്നു നിലപാട്. അവിടെയും ബഹുമാനമെന്ന് പറഞ്ഞാണ് തന്റെ ഫേസ്ബുക്ക് കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നത്. .
അതേസമയം തിരുവനന്തപുരം കല്ലമ്പലത്ത് പ്രതിയെ ഓടിച്ചിട്ട് പിടികൂടുന്നതിനിടെ അഞ്ച് പോലീസുകാര്‍ക്ക് കുത്തേൽക്കുകയായിരുന്നു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പിടികിട്ടാപ്പുള്ളിയായ കഞ്ചാവ് കേസ് പ്രതി അനസാണ് അക്രമിച്ചത്. ഇയാളെ പോലീസ് കീഴ്‌പെടുത്തി അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്ബലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ മഫ്തിയില്‍ എത്തുകയും ബാറിന് സമീപം ഒളിച്ചിരിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha






















