ഇന്റർവെൽ വരെ ഒരു അമൽ നീരദ് ചിത്രത്തിന്റെ സ്ലോ മോഷൻ കാര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും ആ സമയങ്ങൾ പ്രേക്ഷകരെ മടുപ്പിക്കാതെ പീറ്റർ (ഷൈൻ ടോം ചാക്കോ) കൊണ്ട് പോയി; ഇന്റർവെലിനു ശേഷം ആണെങ്കിൽ, അജാസ് (സൗബിൻ ഷാഹിർ) തൂത്തു വാരി അങ്ങെടുത്തു; ഭീഷ്മപർവ്വത്തിന് "ടിക്കറ്റ് എടുക്കുന്നോർ കരയുകയില്ലെന്ന് നടി അശ്വതി

ഭീഷ്മപർവ്വം സിനിമ കണ്ട ശേഷം അതിനെ കുറിച്ചുള്ള റിവ്യൂ പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി അശ്വതി. ഭീഷ്മപർവ്വത്തിന് "ടിക്കറ്റ് എടുക്കുന്നോർ കരയുകയില്ല എന്നാണ് നടി പറയുന്നത്. അശ്വതി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഭീഷ്മപർവ്വം!!! "ഇവിടെ ആരാരും കരയുയില്ല"... എന്ന് പാട്ടിൽ പറയുന്നപോലെ "ടിക്കറ്റ് എടുക്കുന്നോർ കരയുകയില്ല" മൈക്കിൾ അപ്പനേക്കാൾ (മമ്മുക്ക) എനിക്കു പ്രകടനത്തിൽ ഗംഭീരം എന്ന് തോന്നിയത് ചുറ്റിനുമുള്ളവരുടെ ആണെന്ന്. ഇന്റർവെൽ വരെ ഒരു അമൽ നീരദ് ചിത്രത്തിന്റെ സ്ലോ മോഷൻ കാര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും ആ സമയങ്ങൾ പ്രേക്ഷകരെ മടുപ്പിക്കാതെ പീറ്റർ (ഷൈൻ ടോം ചാക്കോ) കൊണ്ട് പോയി..
ഇന്റർവെലിനു ശേഷം ആണെങ്കിൽ, അജാസ് (സൗബിൻ ഷാഹിർ) തൂത്തു വാരി അങ്ങെടുത്തു. പ്രത്യേകിച്ച് പറുദീസ എന്ന പാട്ടിനു ശേഷം അടിപൊളി. ഓരോരുത്തരും കിട്ടിയ കഥാപാത്രങ്ങൾ പ്രേക്ഷകർക്കു മുന്നിൽ ജീവിച്ചു കാണിച്ചു തന്നു. ശ്രീ നെടുമുടി വേണു, ലളിതാമ്മ ഇവരെ സ്‌ക്രീനിൽ കണ്ടപ്പോൾ രണ്ടു പേരും നമ്മളെ വിട്ടുപോയി എന്നത് മറന്നേ പോയി.
വീക്ക്‌ഡെയ്‌സിൽ സാധാരണ തിരക്ക് കുറവായിരിക്കുമല്ലോ എന്ന് കരുതി ആണ് രാത്രി ഷോയ്ക്കു പോയത്.. പക്ഷെ ആളുകളെ കണ്ടപ്പോൾ ഒരു നിമിഷം ഞാനൊന്ന് ചിന്തിച്ചു ദൈവമേ ഇന്ന് വീക്കെൻഡ് ആണോ എന്ന്. എന്തായാലും ഇസ്തായി.
https://www.facebook.com/Malayalivartha























