സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന്‍ വേണം; അല്ലെങ്കില്‍ ശരിയാവില്ല; നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്; വിവാഹം കഴിച്ചിരുന്നെകിൽ 'ആ ചോദ്യം' അദ്ദേഹം നേരിടേണ്ടി വരുമായിരുന്നു; നടൻ ഇടവേള ബാബു വിവാഹം കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി മേനക സുരേഷ്

നടൻ ഇടവേള ബാബു വിവാഹം കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി മേനക സുരേഷ്. താരസംഘടനയായ അമ്മയുടെ വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷത്തിനിടെയായിരുന്നു നടി മേനക ഈ കാര്യം പറഞ്ഞത്. ആര്‍ജ്ജവം എന്നായിരുന്നു പരിപാടിയുടെ പേര്. നടി പറഞ്ഞത് ഇങ്ങനെ; ‘എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്.
നവരത്‌നങ്ങള്‍ പതിച്ച സ്വര്‍ണം ഇടുമ്പോള്‍ തന്നെ നല്ല ഭംഗിയാണ്. എല്ലാ പുരുഷന്മാരും സ്വര്‍ണങ്ങളാണ്. സ്ത്രീകള്‍ നവരത്‌നങ്ങളും. ആ ഒരു ഭംഗി ഒരിക്കലും മാറില്ല. സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന്‍ വേണം. അല്ലെങ്കില്‍ ശരിയാവില്ല. നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്.
അല്ലെങ്കില്‍ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നേ എന്ന് ചോദിക്കാന്‍ ഒരു ആളുണ്ടാവുമായിരുന്നുവെന്നാണ് മേമേനക പറഞ്ഞത്. നടിയുടെ വാക്കുകള്‍ വൈറലായി. അതേസമയം മലയാളികളുടെ പ്രിയ നായികയാണ് മേനക. വിവാഹ ശേഷമായിരുന്നു താരം സിനിമാ മേഖലയില്‍ നിന്ന് വിട്ടു നിന്നത്. ഭര്‍ത്താവ് സുരേഷും മക്കളായ രേവതിയും കീര്‍ത്തിയും സിനിമാ രംഗത്ത് ഇപ്പോഴുമുണ്ട്.
https://www.facebook.com/Malayalivartha























