തൻ്റെ ജീവിതത്തിലുട നീളം അചഞ്ചലമായ രാഷ്ട്രീയ പ്രതിബദ്ധത പുലർത്തിയ ഐജാസ് അഹമ്മദിൻ്റെ വിയോഗം സമത്വത്തിനും സമാധാനത്തിനുമായി പോരാടുന്ന ലോകജനതയ്ക്കാകെ കനത്ത നഷ്ടമാണ്; ലോകപ്രശസ്ത മാർകിസ്റ്റ് ചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദിൻറെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ലോകപ്രശസ്ത മാർകിസ്റ്റ് ചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദിൻറെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ലോകപ്രശസ്ത മാർകിസ്റ്റ് ചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.
തൻ്റെ ജീവിതത്തിലുട നീളം അചഞ്ചലമായ രാഷ്ട്രീയ പ്രതിബദ്ധത പുലർത്തിയ ഐജാസ് അഹമ്മദിൻ്റെ വിയോഗം സമത്വത്തിനും സമാധാനത്തിനുമായി പോരാടുന്ന ലോകജനതയ്ക്കാകെ കനത്ത നഷ്ടമാണ്. യുഎസിലും കാനഡയിലുമടക്കം നിരവധി യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായിരുന്ന അദ്ദേഹം 2017ല്‍ കാലിഫോര്‍ണിയ സര്‍വകലാശാല യു.സി ഇര്‍വിന്‍ സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസില്‍ കംപാരിറ്റീവ് ലിറ്ററേചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചാന്‍സലേഴ്‌സ് പ്രൊഫസര്‍ പദവിയില്‍ പ്രവേശിച്ചു.
ഫ്രണ്ട്‌ലൈനിൽ എഡിറ്റോറിയൽ കൺസൾട്ടന്റായും, ന്യൂസ്‌ക്ലിക്കിൽ ന്യൂസ് അനലിസ്‌റ്റായും പ്രവർത്തിച്ചിണ്ട്. ‘മുസ്‌ലിംസ് ഇന്‍ ഇന്ത്യ: ബീഹാര്‍’, സോഷ്യല്‍ ജിയോഗ്രഫി, ‘ഇന്‍ തിയറി: ക്ലാസസ്, നേഷന്‍സ് ആന്‍ഡ് ലിറ്ററേചര്‍’, ‘ഇറാഖ്, അഫ്‌ഗാനിസ്ഥാന്‍ ആന്‍ഡ് ദ ഇംപീരിയലിസം ഓഫ് അവര്‍ ടൈം’, ‘ഇന്‍ അവര്‍ ടൈം: എംപയര്‍, പൊളിറ്റിക്‌സ്, കള്‍ചര്‍’ തുടങ്ങി നിരവധി കൃതികൾ അദ്ദേഹത്തിൻ്റേതായുണ്ട്. ഐജാസ് അഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.
https://www.facebook.com/Malayalivartha























