Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘'അമ്മയെ കിട്ടുന്ന അവസരങ്ങളിലൊക്കെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നടന്ന കൊച്ചാണ്..." മാതാപിതാക്കളുടെ മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ നിശ്ചലനായി കഴിയുകയാണ് അമൽ. ഒരക്ഷരം മിണ്ടുന്നില്ല. കരയുന്നില്ല. ഒരാളുടെയും മുഖത്തേക്ക് നോക്കുന്നില്ല. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്ന് ആരോ പറയുന്നതു കേട്ടു. മാതാപിതാക്കളെ ഓരോ അണുവിലും സ്നേഹിച്ച മകൻ... നൊമ്പരമായി കുറിപ്പ്

10 MARCH 2022 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

അമലിനെ തനിച്ചാക്കി മാതാപിതാക്കൾ മരണത്തിലും വേര്പിരിയാതെ പോയി. വേദന താങ്ങാനാകാത്ത കഴിയുകയാണ് അമൽ. അപകടത്തിൽ മരിച്ച കുറിച്ചി സചിവോത്തമപുരം വഞ്ഞിപ്പുഴ സൈജു, ഭാര്യ വിബി എന്നിവരുടെ സംസ്കാരത്തിൽ പങ്കെടുത്ത അഡ്വ. റോബിൻ ഏബ്രഹാം എഴുതിയ ഹൃദയഭേദകമായ കുറിപ്പ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

ഒട്ടേറെ മരണ വീടുകളിൽ പോയിട്ടുണ്ട്. സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായതു പോലൊരു അനുഭവം മുൻപൊരിക്കലും ഉണ്ടായിട്ടില്ല. ഇനിയൊരിക്കലും ഉണ്ടാകരുതേ എന്നാണു പ്രാർഥന. കോട്ടയം കുറിച്ചി വഞ്ഞിപ്പുഴയിൽ സൈജുവും വിബിയും അടുത്തടുത്ത മേശകളിൽ മുഖം മാത്രം കാണാവുന്ന വിധം അടച്ച പെട്ടികളിൽ ഉറങ്ങുന്ന കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. അരികിൽ അടുത്ത ബന്ധുക്കളുടെ മധ്യത്തിൽ തല താഴ്ത്തി ഇരിക്കുന്ന മകൻ അമലിന്റെ മുഖം ആരെയും സങ്കടത്തിലാക്കും.

മാതാപിതാക്കളുടെ മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ നിശ്ചലനായി കഴിയുകയാണ് അമൽ. ഒരക്ഷരം മിണ്ടുന്നില്ല. കരയുന്നില്ല. ഒരാളുടെയും മുഖത്തേക്ക് നോക്കുന്നില്ല. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്ന് ആരോ പറയുന്നതു കേട്ടു. മാതാപിതാക്കളെ ഓരോ അണുവിലും സ്നേഹിച്ച മകൻ. ‘അമ്മയെ കിട്ടുന്ന അവസരങ്ങളിലൊക്കെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നടന്ന കൊച്ചാണ് ; അത് എങ്ങനെ സഹിക്കും’ എന്നൊരാൾ പറയുന്നതു കേട്ടു. അവന് ഇനി ആരെ കെട്ടിപ്പിടിക്കും, തന്റെ സ്കൂളിലെ കഥകൾ അവൻ ഇനി ആരോട് പറയും?

അവനെ ഓമനിക്കാൻ ഇനി അവന്റെ മാതാവും പിതാവും ഇല്ല. സഹോദരങ്ങളായ ഏബലും സിറിലും മുൻപേ തന്നെ മരിച്ചതാണ്. ആ നഷ്ടം മാതാപിതാക്കളെ തളർത്താതിരുന്നത് അമലിന്റെ സാന്നിധ്യവും സ്നേഹവും ആയിരുന്നു.സംസ്കാര ചടങ്ങിനു ശേഷം മടക്കയാത്രയിൽ ഒട്ടേറെ വാഹനങ്ങൾ എതിർ ദിശയിൽനിന്നു വന്ന് എന്നെ കടന്നുപോയി. പ്രത്യേകിച്ചും അപകടമരണം കണ്ടു മടങ്ങിയതിനാൽ, എതിരെ വന്ന ഓരോ വാഹനത്തെയും ശ്രദ്ധിച്ചു.

 

 

തെറ്റായ വശത്തുകൂടി വരുന്നവ, വരുന്ന വഴിയെ വട്ടം തിരിക്കുന്നവ, ഇൻഡിക്കേറ്റർ ഇടാതെയും കൈ കാണിക്കാതെയും ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നവ, ഇടത്തോട്ട് ലൈറ്റിട്ട് വലത്തോട്ടു തിരിയുന്നവ, കൈവിട്ടും ഒറ്റക്കയ്യിലും മൊബൈലിൽ സംസാരിച്ചും, ഹെൽമറ്റ് ഇല്ലാതെയും ഓടിക്കുന്ന ഇരുചക്രവാഹനങ്ങൾ.. ഇവയൊക്കെ എന്നെ ഭയപ്പെടുത്തി. ഉപദേശം കൊണ്ടോ ബോധവൽക്കരണം കൊണ്ടോ മാറ്റാനാകില്ല നമ്മുടെ നാടിനെയും നാട്ടാരെയും. കർശനമായ നിയമനടപടികൾ തന്നെ വേണം. അതിന് അധികാരികൾ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (7 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (7 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (7 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (7 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (7 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (7 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (8 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (8 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (8 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (8 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (8 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (10 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (10 hours ago)

Malayali Vartha Recommends