കടയിലിരുന്നു ഒന്ന് മയങ്ങിപോയി! ഉണർന്നപ്പോൾ കാശ് മോഷണംപോയെന്ന് തിരിച്ചറിഞ്ഞു! ആഭരണക്കടയിലെ സിസിടിവി കണ്ട മുതലാളി ഞെട്ടി; സ്‌കൂള്‍ യൂണിഫോമിട്ടെത്തിയ പെണ്‍കുട്ടി നെയ്യാറ്റിന്‍കരയിലെ വെള്ളി ആഭരണക്കടയില്‍നിന്നും കവര്‍ന്നത് 21180 രൂപ

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. സ്‌കൂള്‍ യൂണിഫോമിട്ടെത്തിയ പെണ്‍കുട്ടി നെയ്യാറ്റിന്‍കരയിലെ വെള്ളി ആഭരണക്കടയില്‍നിന്നും പണം കവര്‍ന്നു. കടയിലുണ്ടായിരുന്ന ആള്‍ ഉറക്കത്തിലായിരുന്നപ്പോഴാണ് മോഷണം നടത്തിയത്.
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡ് കവലയിലെ മൂകാംബിക സില്‍വര്‍ പാലസിലാണ് മോഷണം നടന്നത്. പാന്റ്സും ഷര്‍ട്ടും ഓവര്‍കോട്ടുമിട്ട സ്‌കൂള്‍ യൂണിഫോമിലെത്തിയ പെണ്‍കുട്ടി പണമെടുത്ത് മടങ്ങുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം.
എണ്‍പത് വയസ്സ് പ്രായമുള്ള നാഗപ്പന്‍നായര്‍ എന്നയാളും മറ്റൊരു ജീവനക്കാരനായ ഷാജിയുമാണ് കടയില്‍ ഉള്ളത്. ഷാജി ബാങ്കില്‍പോയ സമയത്താണ് പെണ്‍കുട്ടി സില്‍വര്‍ പാലസിലെത്തിയത്.
https://www.facebook.com/Malayalivartha























