രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയാവാനേ സാധിക്കൂ! രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവ്; യു പിയിലെ വിജയം പിണറായിക്കുള്ള തിരിച്ചടിയെന്നും കെ സുരേന്ദ്രന്‍

ബി ജെ പി സർക്കാരിനും യോഗി ആദിത്യനാഥിനുമെതിരെ ടത്തുന്ന നുണ പ്രചാരണങ്ങള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
പിണറായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്തമായ പ്രചരണത്തിനുള്ള തിരിച്ചടി കൂടിയാണ് യുപിയിലെ ബിജെപിയുടെ ചരിത്ര വിജയം. കേരള മോഡല്‍ യുപിക്കാര്‍ മാതൃകയാക്കണമെന്ന പിണറായിയുടെ ആവശ്യം ഉത്തര്‍പ്രദേശുകാര്‍ ചവറ്റുകൊട്ടയിലെറിഞ്ഞു. യുപി മാതൃകയാണ് കേരളത്തിനും അഭികാമ്യമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വി കേരളത്തിലും അവരുടെ പതനത്തിന്റെ ആക്കം കൂട്ടും. കോണ്‍ഗ്രസ് രാജ്യത്ത് നിന്നും നിഷ്ക്കാസനം ചെയ്യപ്പെടുകയാണ്. രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയാവാനേ സാധിക്കൂ. രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ ചരിത്ര വിജയമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിലും ഗോവയിലും ബിജെപി നേടിയ വിജയം കേരളത്തെയും സ്വാധീനിക്കും. മതന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേടിയ വിജയത്തിന്റെ പ്രതിഫലനമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















