കൂടത്തായ് കൂട്ടക്കൊലപാതകക്കേസ്; ഒന്നാം പ്രതി ജോളി ജോസഫിന്റെ ജാമ്യപേക്ഷ കോഴിക്കോട്പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി; അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കാന്‍ പറ്റില്ലെന്ന് കോടതി
കൂടത്തായ് കൂട്ടക്കൊലപാതക കേസുകളിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ ജാമ്യപേക്ഷ കോഴിക്കോട്പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കാന്‍ പറ്റില്ലെന്ന് കോടതി പറഞ്ഞു.
മാത്യു മഞ്ചാടിയില്‍ ,ആല്ഫൈന് , ടോം തോമസ് എന്നിവരുടെ കൊലപാതക കേസുകളിലെ ജാമ്യാപേക്ഷയിലാണ് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പള്‍ & സെഷന്‍സ് കോടതി വിധി ഇന്ന് പറഞ്ഞത്. മൃതദേഹാവശിഷ്ടങ്ങള്‍ നാഷണല്‍ ഫോറന്‍സിക് ലാബില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന അപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ ഹൈദരാബാദിലെ നാഷണല്‍ ലാബില്‍ പരിശോധിക്കാനുള്ള പ്രോസിക്യൂഷന്‍്റെ അപേക്ഷ കോടതി അനുവദിച്ചു.
https://www.facebook.com/Malayalivartha