വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 5 പേര് മരിച്ച സംഭവം.... വീട്ടിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം
വര്‍ക്കല അയന്തിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വീട്ടിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം. തൊട്ടടുത്തുള്ള വീടുകളിലെ സിസിടിവികള്‍ പോസീല് പരിശോധിച്ചതിന് ശേഷമാണ് ഈ നിഗമനം. സിസിടിവി ദൃശ്യങ്ങളില്‍നിന്നും വീട്ടിലെ കാര്‍പോര്‍ച്ചിലെ ബൈക്കിലാണ് തീ ആദ്യം കാണുന്നത്. ബൈക്കിന്റെ ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
വീടിന്റെ താഴെനിന്നും മുകള്‍നിലയിലേക്കാണ് തീ വ്യാപിച്ചിട്ടുള്ളത്. പോര്‍ച്ചില്‍ ബൈക്കുകള്‍ ഇരുന്നതിന്റെ മുകള്‍ഭാഗത്ത് ഹോള്‍ഡര്‍ ഉണ്ടായിരുന്നു. അതില്‍ സ്പാര്‍ക്കുണ്ടായി തീ ബൈക്കിലേക്ക് എത്തിയതാണെന്നു സംശയിക്കുന്നു.
തീപ്പിടിത്തമുണ്ടായ വീട്ടിലും സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നു.എന്നാല്‍, തീപ്പിടിത്തതില്‍ ഹാര്‍ഡ് ഡിസ്കിനു കേടുപാടുണ്ടായി. ഇവയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.സിസിടിവി ദൃശ്യങ്ങളില്‍ അപകടസമയത്ത് അസ്വാഭാവികമായി ആരെയും കണ്ടില്ല. അപകടം ആസൂത്രിതമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അപകടകാരണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് റഫിയുദീന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയും വീട്ടിലെത്തി പരിശോധന നടത്തി. കാര്‍പോര്‍ച്ചില്‍നിന്നോ ഹാളില്‍നിന്നോ ആകാം തീയുണ്ടായതെന്നാണ് ഇവരുടെ കണ്ടെത്തല്‍.ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് അയന്തി പന്തുവിളയില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചത്.
https://www.facebook.com/Malayalivartha