Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹണിട്രാപ്പില്‍ കുടുങ്ങി പ്രമുഖ വ്യവസായി ആത്മഹത്യചെയ്ത സംഭവത്തില സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍; വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാദമായ എറണാകുളത്തെ ഹണി ട്രാപ്പ് കേസിലും പ്രതിയാണ് സോന

10 MARCH 2022 10:46 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ഹണിട്രാപ്പില്‍ ട്വിസ്റ്റ്. ഹണിട്രാപ്പില്‍ കുടുങ്ങി നാലുമാസംമുമ്ബ് പ്രമുഖ വ്യവസായി ആത്മഹത്യചെയ്ത സംഭവത്തില സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തൃശൂര്‍ ജില്ലയില്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ രായം മരക്കാര്‍ വീട്ടില്‍ സജീര്‍ (39), എറണാകുളം രാമേശ്വരം വില്ലേജില്‍ അത്തി പൊഴിക്കല്‍ റുഖ്‌സാന ഭാഗ്യവതി (സോന36), തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്ത് ഊരകം രാത്തോട് അമ്ബാജി (44) എന്നിവരെയാണ് പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യവസായിയുടെ അസ്വാഭാവിക മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. സാമൂഹിക സേവന സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്ന വ്യവസായി തന്നെ സമീപിച്ച കണ്ണാടി ചാരിറ്റബിള്‍ ട്രസ്റ്റിനും പല തവണ സഹായം നല്‍കിയിരുന്നു. മരണത്തിന് രണ്ടാഴ്ച മുമ്ബ് ട്രസ്റ്റിന്റെ പേരില്‍ പിരിവിനെത്തിയ റുഖ്‌സാന വ്യവസായിയുടെ കൈയിലെ പണം തട്ടിയെടുക്കാന്‍ നടത്തിയ ശ്രമമാണ് വ്യവസായിയുടെ മരണത്തില്‍ കലാശിച്ചത്.

ഒക്ടോബര്‍ 25 ന് പിരിവിനെന്ന വ്യാജേന റുഖ്‌സാനയും സജീറും ഒരു സുഹൃത്തുമായി എത്തി വ്യവസായിയെ കുടുക്കി ആദ്യം നൂറു പവന്‍ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും കൈക്കലാക്കി. തൃശൂരില്‍ സ്വര്‍ണ ഇടപാട് നടത്തുന്ന അമ്ബാജിക്കാണ് സ്വര്‍ണം വിറ്റത്. ഒരാഴ്ച കഴിഞ്ഞ് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് വീണ്ടും വ്യവസായിയെ സമീപിക്കുകയും തന്നില്ലെങ്കില്‍ കുടുംബത്തില്‍ നടക്കാന്‍ പോകുന്ന കല്യാണമെല്ലാം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് വ്യവസായി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിനുശേഷം പ്രതികള്‍ ഫോണുകള്‍ ഓഫാക്കി ഒളിവിലായിരുന്നു. ഇതിനിടെ തിരുവനന്തപുരത്ത് നടന്ന വഞ്ചന കേസില്‍ സജീറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ റുഖ്‌സാനയോടൊപ്പം ആഡംബര ഫ്‌ലാറ്റുകളില്‍ താമസിക്കുന്നതിനിടയില്‍ എറണാകുളത്ത് വെച്ചാണ് പിടിയിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാദമായ എറണാകുളത്തെ ഹണി ട്രാപ്പ് കേസിലും പ്രതിയാണ് സോനയെന്ന് വിളിക്കുന്ന റുഖ് സാന. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

ചേര്‍ത്തല ഡിവൈ.എസ്.പി ടി.ബി വിജയന്റെ നേതൃത്വത്തില്‍ ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പൂച്ചാക്കല്‍ എസ്.ഐ കെ.ജെ. ജേക്കബ്, ഗോപാലകൃഷ്ണന്‍, എ.എസ്.ഐ വിനോദ്, സി.പി.ഒ മാരായ നിസാര്‍, അഖില്‍, ഷൈന്‍, അരുണ്‍, നിധിന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി സജീറിനെ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (7 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (7 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (7 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (7 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (7 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (7 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (8 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (8 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (8 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (8 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (8 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (10 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (10 hours ago)

Malayali Vartha Recommends