ജനകീയമായ വിഷയങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് അഴിമതിയില്ലാതെ രണ്ടാമത്തെ സംസ്ഥാനത്തിലേക്കും കുടിയേറാൻ കഴിഞ്ഞു എന്നത് ചില്ലറ കാര്യമല്ല; ഈ തിരഞ്ഞെടുപ്പ് ഫലം ശരിക്കും മൂപ്പരുടെ വിജയമാണ്; ആദ്മിക്ക് ഒരു ദേശീയ പാർട്ടിയാവാനുള്ള എല്ലാ യോഗ്യതയും തെളിഞ്ഞ് വരുന്നുണ്ടെന്ന് നടൻ ഹരീഷ് പേരടി

ഈ തിരഞ്ഞെടുപ്പ് ഫലം ശരിക്കും മൂപ്പരുടെ വിജയമാണ്... ആദ്മിക്ക് ഒരു ദേശീയ പാർട്ടിയാവാനുള്ള എല്ലാ യോഗ്യതയും തെളിഞ്ഞ് വരുന്നുണ്ടെന്ന് നടൻ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഈ തിരഞ്ഞെടുപ്പ് ഫലം ശരിക്കും മൂപ്പരുടെ വിജയമാണ്...ആം ആദ്മിക്ക് ഒരു ദേശീയ പാർട്ടിയാവാനുള്ള എല്ലാ യോഗ്യതയും തെളിഞ്ഞ് വരുന്നുണ്ട്...
ജനകീയമായ വിഷയങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് അഴിമതിയില്ലാതെ രണ്ടാമത്തെ സംസ്ഥാനത്തിലേക്കും കുടിയേറാൻ കഴിഞ്ഞു എന്നത് ചില്ലറ കാര്യമല്ല...ഒരു കുറ്റിച്ചൂൽ വിപ്ലവത്തിന് കേരളവും തയ്യാറാവേണ്ട്തുണ്ട്...
രാഷ്ട്രിയ പാർട്ടികളിലെയും സാംസ്കാരിക ലോകത്തേയും മത മേലധികാരികളെയും അങ്ങിനെ എല്ലാ വടുക്കുകളെയും കൂടെ കൂട്ടാതെ കേരളത്തിലെ പുതു തലമുറക്ക് പരീക്ഷിക്കാവുന്ന ഒരു ഭൂമികയാണിത്...
കൃത്യമായ സംഘടനാ പാരമ്പര്യമുള്ളവരും തിരഞ്ഞെടുപ്പുകളില്ലാതെ കേന്ദ്ര സമതിയുടെ നോമിനേഷൻ പാരമ്പര്യമുള്ളവരും കേരളത്തിലേക്ക് മാത്രം ചുരുങ്ങി പോവുമ്പോൾ കേരളം പഴയ ആശയങ്ങളുടെ ഒരു ചവറ്റുകൊട്ടയായി മാറുന്നുണ്ട്...
അതുകൊണ്ട് കേരളത്തെ വൃത്തിയാക്കേണ്ടത് മനുഷ്യത്വമുള്ള പുതിയ തലമുറയുടെ കടമയാണ്...അല്ലെങ്കിൽ അധികം താമസിയാതെ എല്ലാ മതങ്ങളിലേയും വർഗ്ഗിയവാദികൾ കേറി നിരങ്ങും..ഞാൻ ആം ആദ്മിക്കാരൻ അല്ല..നല്ലത് കണ്ടാൽ പ്രതീക്ഷയുള്ളത് കണ്ടാൽ നല്ലതാണെന്ന് പറയും...ഹരീഷ് പേരടി
https://www.facebook.com/Malayalivartha






















