അങ്കമാലി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പ്രധാനി! വാറന്റുമായി പോലീസ് എത്തിയാല്‍ സ്വയം വിവസ്ത്രയായി ഇറങ്ങി ഓടുകയും ഭീഷണപ്പെടുത്തുകയുമാണ് പതിവ്... വിവസ്ത്രയായ ശേഷം സ്വന്തം ശരീരത്തിൽ മലംപുരട്ടി ഓടൽ അവസാന അടവ്; നാടിനെ കിടുകിടാ വിറപ്പിച്ച സിപ്‌സിയുടെ ലീലാവിലാസങ്ങൾ ഇങ്ങനെ...

കഴിഞ്ഞ ദിവസം കൊച്ചി കലൂരിലെ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞ് നോറ മരിയയെ മലയാളികൾ മറക്കില്ല. ഇപ്പോൾ പുറത്ത് വരുന്നത് ഒന്നരവയസുകാരിയുടെ അമ്മൂമ്മ (അച്ഛന്റെ അമ്മ) സിപ്‌സിക്കെതിരേ കൂടുതൽ കഥകൾ പുറത്ത് വരുകയാണ്. അങ്കമാലി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പ്രധാനിയാണ് സിപ്‌സി. വിവിധ ജില്ലകളില്‍ മോഷണം മുതല്‍ കഞ്ചാവു കേസുകള്‍ വരെയുണ്ട്. ലിസ്റ്റിലെ ഏക വനിതയായ ഇവരുടെ മകന്‍ സജീവും റൗഡി ലിസ്റ്റിലുണ്ട്.
ഇവരുടെ സുഹൃത്തായ ജോണ്‍ ബിനോയി ഡിക്രൂസ് ആണ് സജീവിന്റെ മകള്‍ നോറ മരിയയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. സിപ്‌സി മോഷണം മുതല്‍ കഞ്ചാവു കേസില്‍ വരെ ഇവര്‍ക്കെതിരേ വിവിധ ജില്ലകളില്‍ കേസുണ്ട്. ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, തൃശ്ശൂര്‍, എറണാകുളം തുടങ്ങിയ ഇടങ്ങളിലാണ് ഇവര്‍ക്കെതിരേ കേസുകളുള്ളത്. വാറന്റുമായി പോലീസ് എത്തിയാല്‍ സ്വയം വിവസ്ത്രയായി ഇറങ്ങി ഓടുകയും ഭീഷണപ്പെടുത്തുകയുമാണ് ഇവരുടെ പതിവ്. 2021 ജനുവരിയില്‍ അങ്കമാലിയില്‍ സ്‌കൂട്ടര്‍ യാത്രികയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി ക്രൂരമായി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത കേസില്‍ സിപ്‌സി അറസ്റ്റിലായിരുന്നു. യുവതിയെ മര്‍ദിക്കുകയും കഴുത്തില്‍ ഞെക്കി ശ്വാസംമുട്ടിക്കുകയും അസഭ്യംപറഞ്ഞ് വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഒടുവില്‍ സാഹസികമായാണ് സിപ്‌സിയെ പോലീസ് കീഴ്പ്പെടുത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച സിപ്‌സി, അവിടെയും പരാക്രമം തുടര്‍ന്നു. ഈ കേസില്‍ ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























