ജനങ്ങളെ കബളിപ്പിക്കുന്ന ഐസക്ക് ശൈലിയുടെ നിഴല്‍ വീണ ബഡ്ജറ്റ് : രമേശ് ചെന്നിത്തല

മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും അവ നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന തോമസ് ഐസക്ക് ശൈലിയുടെ നിഴല്‍ വീണു കിടക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ പറഞ്ഞു.
ബഡ്ജറ്റിംഗ് സംവിധാനത്തെ തന്നെ പ്രഹസനമാക്കി മാറ്റിയയാളാണ് തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ പിന്‍ഗാമിക്കും ആ സ്വഭാവം ഉപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബഡ്ജറ്റ് പ്രസംഗം തെളിയിക്കുന്നത്. ബാലഗോപാലിന്റെ കഴിഞ്ഞ ബഡ്ജറ്റിലെ 70% പ്രഖ്യാപനങ്ങളും നടപ്പാക്കിയിട്ടില്ല. അദ്ദേഹം വീണ്ടും ആയിരക്കണക്കിന് കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിനൊക്കെ പണം എവിടെ നിന്നാണ് വരുന്നതെന്ന് ബഡ്ജറ്റില്‍ പറയുന്നുമില്ല.
അതിരൂക്ഷമായ കടക്കെണിയില്‍പ്പെട്ടു കിടക്കുന്ന സംസ്ഥാനത്തെ അതില്‍ നിന്ന് കരകയറ്റാനുള്ള വഴികളൊന്നും ബഡ്ജറ്റ് നിര്‍ദ്ദേശിക്കുന്നില്ല. നികുതി പിരിവ് കാര്യക്ഷമമല്ല. കേന്ദ്രത്തില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന ജി.എസ്.ടി നഷ്ടപരിപാരം അവസാനിക്കാന്‍ പോകുകയാണ്. അതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ഇത് എങ്ങനെ മറികടക്കുമെന്ന് ബാലഗോപാല്‍ മിണ്ടുന്നേയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























