ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ചിറ്റാറിൽ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് രണ്ടരവയസ്സുകാരി മരണപ്പെട്ടു. കാശ്മീരില്‍ സൈനികനായ കുളനട കൈപ്പുഴ വെളിച്ചപ്പാട് വീട്ടില്‍ ടി എസ് സജിത് കുമാറിന്റെ മകള്‍ ദക്ഷ സജിത്ത് (2) ആണ് മരിച്ചത്. അമ്മയോടും വല്ല്യമ്മയോടുമൊപ്പം കാവനാല്‍ ക്ഷേത്രത്തില്‍ പോയി മടങ്ങും വഴിയാണ് അപകടം.
റോഡ് അരികിലെ വലിയ കല്ലില്‍ത്തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ അമ്മ സൂര്യയും വല്ല്യമ്മയും ഓട്ടോറിക്ഷ ഡ്രൈവറും പരിക്കേറ്റ് ചികിത്സയിലാണ്. സംസ്കാരം ശനിയാഴ്ച്ച പത്തിന് കുളനടയിലെ പിതൃഗൃഹത്തില്‍.
https://www.facebook.com/Malayalivartha


























