കേരളത്തില്‍ വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണുള്ളത്; സിപിഎം ഭരണത്തിന്റെ തണലില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയാണ്; അരുണ്‍കുമാറിന്റെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

പാലക്കാട് തരൂരില്‍ സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍കുമാറിന്റെ മരണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിഷേധിച്ചു. സിപിഎം ഭരണത്തിന്റെ തണലില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയാണ്. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സിപിഎം അക്രമരാഷ്ട്രീയം നടത്തുന്നത്. നേരത്തെ ഹരിപ്പാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ശരത്തിനെയും കിഴക്കമ്ബലത്ത് ട്വന്റിട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെയും കൊലപ്പെടുത്തിയ സിപിഎം ക്രിമിനലുകള്‍ ഒരു മാസത്തിനിടെ നടത്തുന്ന മൂന്നാമത്തെ കൊലപാതകമാണ് അരുണിന്റേത്.
കേരളത്തില്‍ വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണുള്ളത്. ഗുണ്ടാകൊട്ടേഷന്‍ സംഘങ്ങള്‍ പട്ടാപകല്‍ കൊലപാതകങ്ങള്‍ നടത്തുമ്ബോള്‍ ഭരിക്കുന്ന പാര്‍ട്ടിയും അത് ഏറ്റെടുക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം എകെജി സെന്റര്‍ ഏറ്റെടുത്തിരിക്കുകയാണ്. പൊലീസ് സിപിഎമ്മിന്റെ പോഷകസംഘടനയെ പോലെയാണ് പെരുമാറുന്നത്. സിപിഎം നേതാക്കള്‍ എന്ത് പ്രകോപനപരമായ പ്രസംഗം നടത്തിയാലും ഒരു കേസ് പോലുമെടുക്കാത്ത പൊലീസ് ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കുകയാണ്. അരുണ്‍കുമാറിന്റെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























