മലയാളിയായ ഐസിസ് ഭീകരന്‍ ചാവേര്‍ ആക്രമണത്തില്‍ പങ്കെടുക്കുന്നതിനിടെ കൊല്ലപ്പെട്ടു; അഫ്ഗാനിൽ നടന്ന ആക്രമണത്തിൽ ചാവേറായി പൊട്ടിത്തെറിച്ചത് 23കാരനായ എം.ടെക് വിദ്യാര്‍ത്ഥി; മരണം പാകിസ്ഥാന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചതിന് പിന്നാലെ

മലയാളിയായ ഐസിസ് ഭീകരന്‍ ചാവേര്‍ ആക്രമണത്തില്‍ പങ്കെടുക്കുന്നതിനിടെ കൊല്ലപ്പെട്ടു. അപ്ഗാനില്‍ നടന്ന ആക്രമണത്തിനിടെ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഐസിസ് ഖൊറാസന്‍ ഭീകര സംഘ ടനയുടെ മുഖപത്രം 'വോയിസ് ഓഫ് ഖൊറാസന്‍' റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തില്‍ നിന്നുള്ള 23കാരനായ എം.ടെക് വിദ്യാര്‍ത്ഥിയാണ് നജീബ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം എപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ എത്തിയതെന്നും പാകിസ്ഥാന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി ആക്രമണത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹ ദിവസം ഐസിസ് ഭീകരര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ നജീബ് തീരുമാനിച്ചിരുന്നു, എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം നടന്നു. ഇതിന് പിന്നാലെ ചാവേര്‍ ആക്രമണത്തില്‍ നജീബ് പങ്കെടുക്കുകയായിരുന്നുവെന്ന് വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,
https://www.facebook.com/Malayalivartha


























