ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവം; കേസില്‍ അമ്മൂമ്മ സിപ്‌സിക്കെതിരെ ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു; നടപടി കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്‌ച വരുത്തിയതിനാൽ

കലൂരിലെ ഹോട്ടല്‍ മുറിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മ സിപ്‌സിക്കെതിരെ ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്‌ച വരുത്തിയതിനാണ് കേസ്. ഇവരെ വൈകാതെ അറസ്‌റ്റ് ചെയ്യുമെന്നാണ് സൂചന. കുട്ടിയുടെ സംരക്ഷണം ഇവരുടെ കൈകളില്‍ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചും നോര്‍ത്ത് പൊലീസ് വിശദമായി അന്വേഷിക്കും.
കൊലപാതകത്തില്‍ സിപ്‌സിക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്കെതിരെ വിവിധ ജില്ലകളില്‍ മോഷണം മുതല്‍ കഞ്ചാവ് കേസുകള്‍ വരെയുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അങ്കമാലി പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റില്‍ പ്രധാനിയാണ് സിപ്‌സി. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. 2021 ജനുവരിയില്‍ അങ്കമാലിയില്‍ സ്‌ക്കൂട്ടര്‍ യാത്രികയെ നടുറോഡില്‍ ഇടിച്ചു വീഴ്‌ത്തി വസ്‌ത്രങ്ങള്‍ വലിച്ചു കീറി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഇവര്‍ അറസ്‌റ്റിലായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കൊച്ചിയിലെ വനിതാ പൊലീസ് സ്‌റ്റേഷന്റെ ഓടുപൊളിച്ച് പുറത്തു കടക്കാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha


























