നിനച്ചിരിക്കാതെ..... വിഴിഞ്ഞത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം....ഒരാളെ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തി, ഒരു മണിക്കൂറിലേറെ നീണ്ട തെരച്ചിലിനുശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്, കുട്ടികളുടെ വേര്‍പാട് കരച്ചിലടക്കാനാവാതെ വീട്ടുകാരും നാട്ടുകാരും

നിനച്ചിരിക്കാതെ....വിഴിഞ്ഞത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം....ഒരാളെ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തി, ഒരു മണിക്കൂറിലേറെ നീണ്ട തെരച്ചിലിനുശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്, കുട്ടികളുടെ വേര്‍പാട് കരച്ചിലടക്കാനാവാതെ വീട്ടുകാരും നാട്ടുകാരും.
വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് ഐ.ബിക്ക് സമീപത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഒരാളെ രക്ഷപ്പെടുത്തി.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനി നിവാസികളായ നിസാമുദ്ദീന്‍ - ഫാത്തിമ കണ്ണ് ദമ്പതികളുടെ മകന്‍ നിസാര്‍ (13), ഉബൈദ് റഹ്മാന്‍ - ഫാത്തിമ ദമ്പതിമാരുടെ മകന്‍ മെഹ്റൂഫ് (12) എന്നിവരാണ് മരിച്ചത്.
വെങ്ങാനൂര്‍ വി.പി എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇവരോടൊപ്പം തിരയില്‍ പെട്ട വിഴിഞ്ഞം കപ്പച്ചാല്‍ വീട്ടില്‍ പീരു മുഹമ്മദിന്റെ മകന്‍ സുഫിയാന്‍ (12) നെ സമീപവാസിയായ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തി. സുഫിയാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
സുഹൃത്തുക്കളായ അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്. മൂന്നുപേര്‍ തിരയില്‍ പെട്ടതോടെ ഭയന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തി.
കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്, മറൈന്‍ ആംബുലന്‍സ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് നിസാറിനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മണിക്കൂറിലേറെ നീണ്ട തെരച്ചിലിനു ശേഷമാണ് മെഹ്‌റൂഫിന്റെ മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha


























