വിനോയ് ചന്ദ്രന്‍ വലയിലാക്കാന്‍ ശ്രമിച്ചത് നിരവധി അധ്യാപികമാരെ.... ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അദ്ധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത് വിജിലന്‍സിന് , പലരെയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതിന്റെ ചാറ്റുകളും... ലൈംഗികാവശ്യം ഉന്നയിച്ച് അദ്ധ്യാപികയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തിയ സംസ്ഥാന നോഡല്‍ ഓഫീസര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ടോയെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് കാലതാമസം വരുത്തിയോ എന്നും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ച കോട്ടയത്തെ ഹോട്ടലില്‍ നിന്നാണ് കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കൂടിയായ കണ്ണൂര്‍ തളിക്കാവ് സ്വദേശി ആര്‍.വിനോയ് ചന്ദ്രനെ വിജിലന്‍സ് പിടികൂടിയത്.
അദ്ധ്യാപികയുടെ പരാതിയിലായിരുന്നു നടപടി.സാങ്കേതിക തകരാര്‍ മൂലം 2017 മുതല്‍ അദ്ധ്യാപികയുടെ പി എഫ് തുക അക്കൗണ്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതുകാരണം ലോണെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വിനോയ് ചന്ദ്രനെ സമീപിച്ചത്. തുടര്‍ന്ന് നിരന്തരം വാട്‌സാപ്പിലൂടെ വിനോയ് ശല്യം തുടങ്ങി.
പലതവണ ലൈംഗികാവശ്യമുന്നയിച്ച് വിനോയ് തന്റെ സ്വകാര്യ ചിത്രങ്ങള്‍ അദ്ധ്യാപികയുടെ വാട്‌സാപ്പിലേക്ക് അയച്ചു. 15 ദിവസം മുമ്പ്, തകരാര്‍ പരിഹരിച്ചെന്നും നേരിട്ട് കാണണമെന്നും ആവശ്യപ്പെട്ട് കോട്ടയത്തെ ലോഡ്ജിലേക്കു ക്ഷണിച്ചതോടെയാണ് അദ്ധ്യാപിക വിജിലന്‍സിനെ സമീപിച്ച് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha