യുവതിയുടെ കഴുത്തിലും മുഖത്തും നാല് കുത്തുകള്‍, കൊന്നത് ശ്വാസം മുട്ടിച്ച്, അസം യുവതിയുടേത് കൊലപാതകം, ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങള്‍ ഉള്ളതായി ചിലരോടൊക്കെ സൂചിപ്പിച്ചു, ഭര്‍ത്താവിനെയും കുട്ടികളെയും ഇനിയും കണ്ടെത്തിയിട്ടില്ല.......

മരിച്ച നിലയില്‍ കണ്ടെത്തിയ അസം യുവതി ഹുസ്നാര ബീഗത്തിെന്‍റേത് കൊലപാതകമെന്ന് പൊലീസ്.ഏലച്ചോല ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ചയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും മുഖത്തുമായി നാല് കുത്തുകള്‍ ഏറ്റിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊന്നത്. ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു.
കൊല്ലപ്പെട്ട ഹുസ്നാര ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങള്‍ ഉള്ളതായി ചിലരോടൊക്കെ സൂചിപ്പിച്ചിട്ടുമുണ്ട്. സംഭവ ശേഷം ഭര്‍ത്താവിനെയും കുട്ടികളെയും കണ്ടെത്തിയിട്ടില്ല. ആറു മാസമായി ഇവര്‍ ഏലച്ചോലയിലെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയിട്ട്.
തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന ഹുസ്നയുടെ സഹോദരന്‍ സിദ്ദീഖുല്‍ ഇസ്ലാം സംഭവമറിഞ്ഞ് സ്ഥലത്തെത്തി. കൊല്ലപ്പെട്ട രാത്രിയില്‍ പുലര്‍ച്ച രണ്ടരക്ക് ഹുസ്നാര അസമിലുള്ള പിതാവിനെ വിളിച്ചിരുന്നു. എന്നാല്‍ അസ്വാഭാവികമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ആറരക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഭര്‍ത്താവാണ് ഫോണെടുത്തത്. പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തതായും സിദ്ദീഖുല്‍ ഇസ്ലാം പറഞ്ഞു. വെള്ളിയാഴ്ച ഫോറന്‍സിക് വിഭാഗം സ്ഥലത്ത് തെളിവെടുത്തു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത് ഏലച്ചോല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു.
https://www.facebook.com/Malayalivartha

























