ചൂട് കനക്കുന്നു.... ജാഗ്രതയോടെ.... സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ചൂട് കനക്കുന്നു... ജാഗ്രതയോടെ... സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂട് ഉയര്‍ന്നേക്കാന്‍ സാധ്യതയുള്ളത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വേനല്‍ കടുത്തിരിക്കുകയാണ്. പകല്‍ സമയത്ത് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. അതിനാല്‍ പലയിടത്തും തൊഴില്‍ സമയം പരിഷ്‌കരിച്ചിട്ടുണ്ട്.
അതേസമയം വേനല്‍ കടുത്തു തുടങ്ങിയതോടെ സംസ്ഥാനത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചിരിക്കുകയാണ്. വെയിലത്ത് ജോലി ചെയ്യുന്ന ആളുകളുടെ തൊഴില്‍ സമയമാണ് ഇപ്പോള്‍ പുനഃക്രമീകരിച്ചത്. ഇത് പ്രകാരം
ഇനി മുതല്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയം വിശ്രമ വേളയായിരിക്കും. പുനഃക്രമീകരിച്ച സമയക്രമം ഫെബ്രുവരി 17ആം തീയതി മുതല്‍ ഏപ്രില്‍ 30ആം തീയതി വരെയായിരിക്കും നിലവിലുണ്ടാകുക.
വേനല്‍ കടുക്കുന്നതോടെ ഈ സമയങ്ങളില്‍ വെയിലത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സമയക്രമം പുനഃക്രമീകരിച്ചത്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് തൊഴില്‍ സമയം ക്രമീകരിച്ചിട്ടുള്ളത്.
ഇതിനിടയില്‍ ഉച്ചക്ക് 12 മുതല്‍ 3 വരെയുള്ള സമയം വിശ്രമവേളയായി ക്രമീകരിച്ച് ജോലി സമയം 8 മണിക്കൂര്‍ ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പരിശോധനകള്‍ നടത്തും. കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മാണ മേഖലക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























