Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രളയങ്ങളും കോവിഡും സംസ്ഥാന സമ്പദ്ഘടനയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്; ഈ പ്രതിസന്ധിയെ മറികടക്കുന്നതിനും പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച നയകാഴ്ചപ്പാടിനനുസരിച്ച് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഉതകുന്ന ബജറ്റാണ് ധനമന്ത്രിഅവതരിപ്പിച്ചത്; പ്രതികരിച്ച് മുൻ ധനമന്ത്രി ഡോ .തോമസ് ഐസക്ക്

12 MARCH 2022 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

പ്രളയങ്ങളും കോവിഡും സംസ്ഥാന സമ്പദ്ഘടനയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനും പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച നയകാഴ്ചപ്പാടിനനുസരിച്ച് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഉതകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുൻ ധനമന്ത്രി ഡോ .തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; സാമ്പത്തിക റിവ്യു റിപ്പോർട്ട് പ്രകാരം സംസ്ഥാന ജിഡിപി 2019-20-ൽ 2.22% ആണു വളർന്നത്.

ദേശീയതലത്തിൽ 4% വർദ്ധനയുണ്ടായി. അതുപോലെ 2020-21-ൽ സംസ്ഥാന ജിഡിപി 9.2% ഇടിഞ്ഞപ്പോൾ ദേശീയതലത്തിലെ ഇടിവ് 7.2%-മേ ആയിരുന്നുള്ളൂ. 2019-20-ലെ തിരിച്ചടിക്കു കാരണം തുടർച്ചയായ രണ്ട് പ്രളയവർഷങ്ങളാണെങ്കിൽ കോവിഡ് മാന്ദ്യം ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം ഗൾഫിൽ നിന്നുള്ള തിരിച്ചുവരവാണ്. ഈ പശ്ചാത്തലത്തിൽ ബജറ്റ് സമ്പദ്ഘടനയ്ക്ക് ഉത്തേജകമാകും. ബോധപൂർവ്വം തന്നെയാണ് ധനക്കമ്മി 3.91% ആയി ഉയർത്തി നിർത്തിയിട്ടുള്ളത്.

അനുവദനീയമായ വായ്പ പൂർണ്ണമായി എടുക്കുന്നതിനാണ് ധനമന്ത്രി തീരുമാനിച്ചിട്ടുള്ളത്. അതോടൊപ്പം 7000-ത്തിൽപ്പരം കോടി രൂപ കിഫ്ബിയിൽ നിന്ന് പശ്ചാത്തലസൗകര്യ നിർമ്മാണത്തിനായി അധികമായി ചെലവഴിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കുന്നതും ദേശീയപാതയുടെ ദ്രുതഗതിയിലുള്ള നവീകരണവും അടുത്ത ധനവർഷം ബജറ്റിനു പുറത്ത് 40,000 കോടി രൂപയെങ്കിലും ചെലവഴിക്കപ്പെടുമെന്ന് ഉറപ്പുനൽകുന്നു.

ദേശീയപാത ഭൂമി ഏറ്റെടുക്കലിനു മാത്രം ഈ വർഷം 10,000 കോടി രൂപയാണ് ചെലവഴിച്ചതെങ്കിൽ അടുത്ത വർഷം 15,000 കോടി രൂപയെങ്കിലും ചെലവഴിക്കും. ഇതിനെക്കുറിച്ചു ധാരണയില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് യാഥാർത്ഥ്യബോധമില്ലാത്ത ബജറ്റ് എന്നും മറ്റും വിമർശിച്ചിട്ടുള്ളത്. രാജാവിനേക്കാൾ രാജഭക്തിയോടെ നിയോലിബറൽ കമ്മി നിയമം നടപ്പാക്കുകയാണല്ലോ അദ്ദേഹത്തിന്റെ നിലപാട്.

സാമൂഹ്യക്ഷേമവും പോഷകാഹാരത്തിനുമായി ചെലവഴിക്കുന്ന തുകയിൽ നടപ്പുവർഷത്തെ അപേക്ഷിച്ച് 32% വർദ്ധനയുണ്ട്. അതുകൊണ്ട് പശ്ചാത്തലസൗകര്യ വികസനത്തിന് നൽകുന്ന ഊന്നൽമൂലം ജനങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങളിൽ ഒരു കുറവും ഉണ്ടാവില്ലായെന്ന് ബജറ്റ് ഉറപ്പുവരുത്തിയിട്ടുണ്ട്. ബജറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം വിജ്ഞാനസമ്പദ്ഘടനയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിന് ആക്കംകൂട്ടാനുള്ള പരിശ്രമമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഉയർന്ന അടങ്കലും, ചക്രവാള വിജ്ഞാന മേഖലകളുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രങ്ങളും നൈപുണി വികസനത്തിനു നൽകിയിരിക്കുന്ന ഊന്നലും വിജ്ഞാനവ്യവസായങ്ങൾക്കു നൽകിയിരിക്കുന്ന പ്രാധാന്യവും നാളത്തെ വിജ്ഞാന കേരളത്തിന് അടിത്തറയാകും. കാർഷിക മൂല്യവർദ്ധിത വ്യവസായത്തിനു നൽകിയിരിക്കുന്ന ഊന്നലും ശ്രദ്ധേയമാണ്.

ഭൂമിയുടെ ന്യായവിലയിൽ വരുത്തിയിരിക്കുന്ന വർദ്ധനവ് തികച്ചും ന്യായമാണ്. ഇന്ന് ഭൂമി ഏറ്റെടുക്കുന്നതിനു നൽകുന്ന വിലയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ മാർക്കറ്റ് കമ്പോളവിലയുടെ പകുതിയിൽ താഴെയാണ് ന്യായവില. വസ്തുവിന്റെ വില വർദ്ധനവുമൂലം കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാപിറ്റൽ ഗെയിൻ ഉണ്ടാകുന്ന മേഖലയാണ് ഭൂമി.

പശ്ചാത്തലസൗകര്യ നിർമ്മാണം ഈ പ്രവണതയെ ഇനിയും ശക്തിപ്പെടുത്തും. ഈ നേട്ടത്തിൽ ചെറിയൊരു ഭാഗമെങ്കിലും വിഭവസമാഹരണത്തിനായി ഉപയോഗപ്പെടുത്തണം. ഇതിനെക്കുറിച്ച് ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ തോമസ് പിക്കറ്റിയെ ഒരാവർത്തി ശ്രദ്ധിച്ചു വായിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (4 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (4 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (4 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (4 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (4 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (4 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (5 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (5 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (5 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (5 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (6 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (6 hours ago)

Malayali Vartha Recommends